പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം അവസാനിക്കും വരെ: കെ.ടി ജലീൽ - കെ.ടി ജലീൽ പുതിയ വാർത്തകൾ
ലോകം മുഴുവൻ എതിർത്ത് നിന്നാലും സത്യം ഇല്ലാതാവില്ല. വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ലീഗ് ഏറ്റെടുക്കാൻ തയ്യാറാണോയെന്നും മന്ത്രി
![പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം അവസാനിക്കും വരെ: കെ.ടി ജലീൽ k t jaleel kt jaleel reacted against allegations കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ല പ്രതിപക്ഷത്തിനെതിരെ ജലീൽ ജലീൽ പ്രതികരണം കെ.ടി ജലീൽ പുതിയ വാർത്തകൾ kt jaleel latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8834559-thumbnail-3x2-jaleel.jpg)
kt jaleel
കൊച്ചി: കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ലെന്ന് പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. ആർക്കും ഒരു വേവലാതിയും വേണ്ട. പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം അവസാനിക്കും വരെ മാത്രമാണ്. കോൺഗ്രസ് - ബിജെപി - ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് ധരിക്കരുത്. ലോകം മുഴുവൻ എതിർത്ത് നിന്നാലും സത്യം ഇല്ലാതാവില്ല. വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ലീഗ് ഏറ്റെടുക്കാൻ തയ്യാറാണോയെന്നും മന്ത്രി ചോദിച്ചു.