കേരളം

kerala

ETV Bharat / state

നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം : സമഗ്ര അന്വേഷണം വേണമെന്ന് കെഎസ്‌യു, നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

സമീപകാലത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ എസ്എഫ്ഐ നേതാക്കളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്

ksu strike  nikhil thomas  fake certificate controversy  k vidhya  p m arsho  sfi  fake result  വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം  നിഖില്‍ തോമസ്  കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്  കെഎസ്‌യു  എസ്എഫ്ഐ  പി എം ആര്‍ഷോ  നിഖില്‍ തോമസ്  കെ വിദ്യ  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട്

By

Published : Jun 19, 2023, 10:54 PM IST

നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം : സമഗ്ര അന്വേഷണം വേണമെന്ന് കെഎസ്‌യു, നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

എറണാകുളം :എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകി പി ജി പ്രവേശനം നേടിയ സംഭവത്തിൽ പ്രതിഷേധിച്ചും, സമീപകാലത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ എസ്എഫ്ഐ നേതാക്കളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന വ്യാപകമായി നാളെ കോളജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. കായംകുളം എം എസ് എം കോളജിൽ നിഖിൽ തോമസ് എംകോമിന് പ്രവേശനം നേടിയത് അഡ്‌മിഷൻ തീയതി കഴിഞ്ഞതിന് ശേഷമാണെന്നും അലോഷ്യസ് ആരോപിച്ചു.

നിഖിൽ തോമസിന് അഡ്‌മിഷൻ നൽകിയത് കേരള യൂണിവേഴ്‌സിറ്റിയുടെ അഡ്‌മിഷൻ തീയതി കഴിഞ്ഞ ശേഷമാണ്. 2022 ജനുവരി മൂന്നാം വാരം കേരള യൂണിവേഴ്‌സിറ്റിയുടെ അഡ്‌മിഷൻ കഴിഞ്ഞതാണ്. നിഖിലിന് അഡ്‌മിഷൻ നൽകുന്നതിനുവേണ്ടി ജനുവരി 31 വരെ അഡ്‌മിഷൻ നൽകാമെന്ന് ജനുവരി 30ന് കോളജുകൾക്ക് കേരള സിന്‍ഡിക്കേറ്റ് നിർദേശം നൽകുന്നു.

ഇതിൽ ഇടപെടൽ നടത്തിയത് സിപിഐഎം ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് അംഗവും സിന്‍ഡിക്കേറ്റ് അംഗവുമായ കെ എച്ച് ബാബുജാൻ ആണ്. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐയുടെ സംഘടനാ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഏറ്റവും മലീമസമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള വിശ്വാസം നഷ്‌ടപ്പെടുന്ന സാഹചര്യമാണ് എസ്എഫ്ഐ സൃഷ്‌ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

എസ്എഫ്ഐ നേതാക്കൾ ക്രമവിരുദ്ധമായി നേടിയ കോളജ് പ്രവേശനങ്ങളെക്കുറിച്ച് പഠിച്ച് കെ എസ് യു ഗവർണർക്ക് പരാതി നൽകുമെന്നും അലോഷ്യസ് വ്യക്തമാക്കി. പരീക്ഷ എഴുതാത്ത സംസ്ഥാന സെക്രട്ടറി പരീക്ഷ ജയിച്ചതായി കോളജ് വെബ്സൈറ്റിൽ വരുന്നു, എം ഫിൽ പഠിക്കുന്ന എസ്എഫ്ഐ നേതാവ് വിദ്യ അതേസമയം തന്നെ ഗസ്‌റ്റ് ലക്‌ചറര്‍ ആയി ജോലിയെടുക്കുന്നു, എം എസ് എം കോളജിൽ റെഗുലർ ഡിഗ്രിക്ക് പഠിക്കുന്ന നേതാവിന് കലിംഗ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠിച്ച സർട്ടിഫിക്കറ്റ് ലഭിക്കുന്നു. ഇത്തരത്തിലുള്ള കുമ്പിടിമാരെ നിലക്കുനിർത്താൻ സിപിഎം തയ്യാറാവണം.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘടന പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന എസ്എഫ്ഐ നടപടി വിദ്യാർഥി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം കോളജുകളിൽ എസ്എഫ്ഐ നേതാക്കന്മാർക്ക് അഡ്‌മിഷന്‍ ലഭിക്കുന്നത് വഴിവിട്ട രാഷ്ട്രീയ സ്വാധീനത്തിലൂടെയാണ്. നിഖിൽ കലിംഗ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിട്ടില്ല എന്ന് അവിടുത്തെ രജിസ്‌ട്രാര്‍ പറയുമ്പോൾ വലിയ ക്രിമിനൽ കുറ്റമാണ് നിഖിൽ ചെയ്‌തത്. അത് അന്വേഷിക്കപ്പെടണെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

നിഖിൽ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റ് അല്ലായെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ ഗൂഡലോചനയുണ്ട്. കേരളത്തിലെ വ്യാജന്മാർക്കും നുണയന്മാർക്കും നേതൃത്വം നൽകുന്നതും അവരെ സംരക്ഷിക്കുന്നതും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയാണ്. നിഖിലിനെ സംരക്ഷിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തിയ ആർഷോയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് മേധാവിക്ക് കത്ത് നൽകിയെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details