കേരളം

kerala

ETV Bharat / state

'ഇനി ഷൂ എറിയില്ല, നടന്നത് വൈകാരിക പ്രതിഷേധം'; കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് - അലോഷ്യസ് സേവ്യർ നവകേരള സദസ് പ്രതിഷേധം

Aloysius Xavier Respons On Shoe Hurl Incident: നവകേരള യാത്രയ്ക്കെതിരായ ഷൂ എറിയല്‍ പ്രതിഷേധത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ.

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Dec 11, 2023, 11:48 AM IST

അലോഷ്യസ് സേവ്യർ സംസാരിക്കുന്നു

എറണാകുളം: നവകേരള യാത്രയ്ക്കെതിരായ ഷൂ ഏറിൽ മലക്കം മറിഞ്ഞ് കെ എസ് യു. തിരുവന്തപുരം വരെ നവകേരളയാത്രയ്ക്കെതിരെ ഷൂ എറിയൽ സമരം തുടരുമെന്നായിരുന്നു കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് ഇന്നലെ (ഡിസംബര്‍ 10) പ്രസ്‌താവനയിറക്കിയത്. എന്നാൽ ഷൂ എറിയൽ പ്രതിഷേധം തുടരില്ലന്നും ഇന്നലെ സംഭവിച്ചത് പെട്ടുന്നുണ്ടായ വൈകാരിക പ്രതിഷേധമാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഇടിവി ഭാരതിനോട് പറഞ്ഞു (KSU State President Aloysius Xavier On Shoe Hurl Incident).

അതേസമയം, ഷൂ എറിഞ്ഞ പ്രവർത്തകരെ തള്ളി പറയില്ലന്നും കരിങ്കൊടി പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ നികുതി പണം ഉയോഗിച്ച് നടത്തുന്ന ആഡംബര യാത്രയ്ക്കെതിരെ ജനാധിപത്യപരമായി നടത്തുന്ന പ്രതിഷേധങ്ങളെ കയ്യൂക്ക് കൊണ്ട് നേരിടുകയാണ്. ഡി വൈ എഫ് ഐക്കാരെ ഉപയോഗിച്ച് കെ എസ് യു പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതാണ് വൈകാരികമായി പ്രതികരിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ചത്. പെരുമ്പാവൂരിലെ ഷൂ എറിയൽ സമരത്തെ കുറിച്ച് നേതൃത്വത്തിന് അറിവുണ്ടായിരുന്നില്ല.

അത്തരം സമര മാർഗങ്ങളെ സംഘടന അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷൂ എറിഞ്ഞ പ്രവർത്തകർക്ക് നിയമപരമായും രാഷ്ട്രീയമായും എല്ലാ പിന്തുണയും നൽകും. നവകേരള യാത്രക്കെതിരായ പ്രതിഷേധം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോകും.

വലിയ തോതിൽ വിദ്യാർഥികളെ സമരത്തിനായി തുടർന്നും അണി നിരത്തും. അതേസമയം, മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനെ തങ്ങൾ കാര്യമായി കാണുന്നില്ലന്നും, അതിനെയെല്ലാം നേരിടാനുള്ള ആർജവം കെ എസ് യുവിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More :മുഖ്യമന്ത്രിയുടെ ബസിന് നേരെയുള്ള ഷൂ ഏറ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ABOUT THE AUTHOR

...view details