എറണാകുളം : ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് 50 കോടി രൂപ ധനസഹായം നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഈ 50 കോടി രൂപ ഉപയോഗിച്ച് ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്‍റെ മൂന്നിലൊന്ന് നൽകാനും കോടതി നിർദേശിച്ചു.
ബാക്കി കുടിശ്ശിക സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകളായി നൽകാനും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ കൂപ്പൺ വേണ്ടെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് കഴിഞ്ഞ ദിവസം ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്‌തിരുന്നു.