എറണാകുളം:കെ.എസ്.ആർടിസി ജീവനക്കാരുടെ പെൻഷൻ വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പെൻഷൻ ഈ മാസം 25നകം നൽകാൻ ഉത്തരവ്. തുടർന്നുള്ള മാസങ്ങളിലേത് ആദ്യ ആഴ്‌ചയിൽ തന്നെ വിതരണം ചെയ്യണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഉത്തരവിട്ടു. പെൻഷൻ നൽകാൻ അടിയന്തര നടപടി സ്വീകരിക്കാൻ കോടതി കെ.എസ്.ആർ.ടിസിയോട് നേരത്തെ നിർദേശിച്ചിരുന്നു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെൻഷൻ ഈ മാസം 25നകം നൽകണമെന്ന് ഹൈക്കോടതി
കാട്ടാക്കടയിൽ മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഹൈക്കോടതി ദുഃഖം പ്രകടിപ്പിച്ചു. ഹർജിക്കാരുടെ അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടർന്നായിരുന്നു കോടതി ദു:ഖം പ്രകടിപ്പിച്ചത്.
അതിനിടെ ഇന്ന് (05.08.2022) ഹർജി പരിഗണിക്കവെ കാട്ടാക്കടയിൽ മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഹൈക്കോടതി ദുഃഖം പ്രകടിപ്പിച്ചു. ഹർജിക്കാരുടെ അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടർന്നായിരുന്നു കോടതി ദു:ഖം പ്രകടിപ്പിച്ചത്.
കൂടാതെ സംഭവത്തിന്‍റെ നിജസ്ഥിതി സംബന്ധിച്ച വിവരങ്ങളും കോടതി കെ.എസ്.ആർ.ടി.സിയോട് തേടിയിട്ടുണ്ട്. പെൻഷൻ വിതരണം മുടങ്ങിയതു മൂലം പ്രതിസന്ധിയിലായ ഒട്ടനവധി പേർക്ക് ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി വിധി. ശമ്പളം കൃത്യമായി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും കോടതിയുടെ പരിഗണനയിലാണ്.