എറണാകുളം:കുട്ടമ്പുഴയിൽ നിന്ന് പന്തപ്ര, മാമലക്കണ്ടം, മാങ്കുളം വഴി മൂന്നാറിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ജംഗിൾ സഫാരി പുനരാരംഭിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മുടങ്ങിയ സഫാരി ഏറെ പുതുമകളോടെയാണ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. മൂന്നാറിലേക്കുള്ള യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി ബസിൽ ഭൂതത്താൻകെട്ടിൽ എത്തിച്ച് അവിടെ നിന്ന് ബോട്ടിൽ പെരിയാറ്റിലൂടെ കുട്ടമ്പുഴ ടൗണിനു സമീപം ഇറക്കി വീണ്ടും കരമാർഗം മൂന്നാറിലേക്ക് യാത്ര തുടരുന്ന രീതിയിലാണ് ക്രമീകരണം.
ഹിറ്റായി ജംഗിൾ സഫാരി; കുട്ടമ്പുഴയിൽ നിന്നുള്ള യാത്ര പുനരാരംഭിച്ചു - കെ.എസ്.ആര്‍.ടി.സി യുടെ ജംഗിൾ സഫാരി
ksrtc jungle safari: മൂന്നാറിലേക്കുള്ള യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി ബസിൽ ഭൂതത്താൻകെട്ടിൽ എത്തിച്ച് അവിടെ നിന്ന് ബോട്ടിൽ പെരിയാറ്റിലൂടെ കുട്ടമ്പുഴ ടൗണിനു സമീപം ഇറക്കി വീണ്ടും കരമാർഗം മൂന്നാറിലേക്ക് യാത്ര തുടരുന്ന രീതിയിലാണ് ക്രമീകരണം.
ഈ യാത്രയിൽ ഏറ്റവും ആകർഷണീയമായ ആനക്കുളവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി കൺട്രോളിങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം പറഞ്ഞു. കോതമംഗലത്തു നിന്നും പെരുമ്പാവൂരിൽ നിന്നുമുളള രണ്ടു ബസുകളാണ് പ്രഥമ ജംഗിൾ സഫാരി ബോട്ട് യാത്രയിൽ പങ്കെടുത്തത്.
പാട്ടും ഡാൻസുമായി കുട്ടികൾക്കൊപ്പം മുതിർന്നവരും ചേർന്നതോടെ ബോട്ട് യാത്ര ഒരു ആവേശ യാത്രയായി മാറി. പെരിയാറിലൂടെയുള്ള കാനനയാത്ര ഒരു വേറിട്ട അനുഭവമാണെന്ന് സഞ്ചാരികൾ അഭിപ്രായപ്പെട്ടു. കോതമംഗലം എം.എൽ.എ ആന്റണി ജോൺ ബോട്ട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.