എറണാകുളം:കെഎസ്ആർടിസിയിലെ അഴിമതിയിൽ കേസെടുക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.കെഎസ്ആര്‍ടിസി സിഎംഡിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി .
കെഎസ്ആർടിസിയിലെ അഴിമതി; കേസെടുക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാവില്ലെന്ന് സർക്കാർ - സിഎംഡി ബിജു പ്രഭാകർ
കെഎസ്ആര്‍ടിസി സിഎംഡിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു സർക്കാരിന്‍റെ വിശദീകരണം

കെഎസ്ആർടിസിയിലെ അഴിമതി
ഹർജിക്കാരന് സ്വകാര്യ അന്യായം ഫയൽ ചെയ്യുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്യാമെന്നും സർക്കാർ അറിയിച്ചു.സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നിലപാടറിയിച്ചത്. ആവശ്യം നിലനിൽക്കുമോ എന്ന് പരിശോധിക്കാനായി ഹര്‍ജി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
കെ എസ് ആര്‍ ടി സിയില്‍ 100 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരനായ ശാസ്‌തമംഗലം സ്വദേശി ജൂഡ് ജോസഫാണ് കോടതിയെ സമീപ്പിച്ചത്.