എറണാകുളം: വൈറ്റിലയ്ക്ക് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാരനാണ് മരിച്ചത്. അപകടത്തിൽ ഇരുപത്തിനാല് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലും അഞ്ചുപേരെ എറണാകുളം ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു. പതിനെട്ടു പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്.
കൊച്ചിയിൽ കെഎസ്ആർടിസി ബസപകടം; ഡ്രൈവർ മരിച്ചു - കൊച്ചിയിൽ കെഎസ്ആർടിസി ബസപകടം
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്കുള്ള സൂപ്പർ ഡീലക്സ് ബസാണ് ഇന്ന് പുലർച്ചെ നാലു മണിക്ക് ദേശീയ പാതയിൽ വൈറ്റില ചക്കരപറമ്പിൽ അപകടത്തിൽ പെട്ടത്.
![കൊച്ചിയിൽ കെഎസ്ആർടിസി ബസപകടം; ഡ്രൈവർ മരിച്ചു bus accident KSRTC bus accident in Kochi; driver dead KSRTC bus accident in Kochi കൊച്ചിയിൽ കെഎസ്ആർടിസി ബസപകടം കെഎസ്ആർടിസി ബസപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9709793-thumbnail-3x2-kochi.jpg)
കെഎസ്ആർടിസി
കൊച്ചിയിൽ കെഎസ്ആർടിസി ബസപകടം; ഡ്രൈവർ മരിച്ചു
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്കുള്ള സൂപ്പർ ഡീലക്സ് ബസാണ് ഇന്ന് പുലർച്ചെ നാലു മണിക്ക് ദേശീയ പാതയിൽ വൈറ്റില ചക്കരപറമ്പിൽ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മീഡിയൻ തകർത്ത് മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. അമിത വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ നിന്നും മൊഴിയെടുക്കും.
Last Updated : Nov 30, 2020, 2:03 PM IST