അക്ഷരങ്ങളുടെ പുതിയ ലോകത്തേക്ക് വഴി നടത്തുന്ന രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. സംസ്ഥാന ഗവർണർ ജസ്റ്റിസ് പി സദാശിവം സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു.
"കൃതി 2019 "ന് എറണാകുളം മറൈൻഡ്രൈവിൽ തുടക്കമായി
കൃതിയുടെ ആദ്യ പതിപ്പിനേക്കാൾ വിപുലമായ രീതിയിലാണ് രണ്ടാം പതിപ്പ് ഒരുക്കിയിരിക്കുന്നത്. വായനയുടെ വര്‍ണാഭവമായ ലോകത്തേക്ക് പുതുതലമുറയെ കൊണ്ടുവരികയാണ് പുസ്തകോത്സവത്തിന്‍റെ ലക്ഷ്യം.
കൃതിയുടെ ആദ്യ പതിപ്പിനേക്കാൾ വിപുലമായ രീതിയിലാണ് രണ്ടാം പതിപ്പ് ഒരുക്കിയിരിക്കുന്നതെന്നും വായനയുടെ വർണാഭമായ ലോകത്തേക്ക് പുതുതലമുറയെ കൊണ്ടുവരിക എന്ന ഉദ്ദേശവും കൃതി പുസ്തകോത്സവത്തിന് ഉണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷതവഹിച്ചു കൊണ്ട് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
എറണാകുളം മറൈൻഡ്രൈവിലെ പൂർണമായും ശീതീകരിച്ച 50,000 ചതുരശ്ര അടി വിസ്തൃതിയുള്ള ജർമൻ നിർമിത പ്രദർശന നഗരിയിലാണ് പുസ്തകോത്സവം നടക്കുന്നത്. പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണത്തിന് ആശയവും ആവേശവും പകരുന്നതായിരുന്നു കൃതി 2019. ഉദ്ഘാടന ചടങ്ങിൽ പ്രമുഖ കഥാകൃത്തായ ടി പത്മനാഭനെ ഗവർണർ ആദരിച്ചു.