കേരളം

kerala

ETV Bharat / state

ഇടത് വലത് മുന്നണികൾ പിരിച്ചു വിട്ട് സംയുക്ത മുന്നണിക്ക് രൂപം നൽകണം; പി കെ ക്യഷ്ണദാസ്

വയനാട്ടിലെ ജനങ്ങൾ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ തോൽപിച്ച പോലെ ഇൻഡോ ഇറ്റാലിയൻ കമ്പനിയെയും തോൽപിക്കും; പി കെ ക്യഷ്ണദാസ്

By

Published : Apr 3, 2019, 4:49 PM IST

പി കെ ക്യഷ്ണദാസ്
എറണാകുളം: ഇടതുമുന്നണിയോടുള്ള നിലപാട് രാഹുൽ വ്യക്തമാക്കിയ സാഹചര്യത്തിൽ കേരളത്തിലെ ഇടത് വലത് മുന്നണികൾ പിരിച്ചു വിട്ട് സംയുക്ത മുന്നണിക്ക് രൂപം നൽകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ പികെ ക്യഷ്ണദാസ് പറഞ്ഞു . രാഹുൽ കേരളത്തിൽ എത്തിയത് എൽഡിഎഫിന്‍റെ കൂടെ തീരുമാനത്തിൽ ആണ്.രാഹുൽ കോൺഗ്രസിന്‍റെ മാത്രം സ്ഥാനാർഥിയല്ല മറിച്ച് മുസ്ളീം ലീഗും ജിഹാദി സംഘടനകളും പിന്തുണക്കുന്ന കോമ സഖ്യത്തിന്‍റെ സംയുക്ത സ്‌ഥാനാർഥിയാണെന്നും അദ്ദേഹം കൂട്ടുിച്ചേർത്തു. വയനാട്ടിലെ ജനങ്ങൾ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ തോൽപിച്ച പോലെ ഇൻഡോ ഇറ്റാലിയൻ കമ്പനിയെയും തോൽപിക്കും. 55 കൊല്ലം കോൺഗ്രസ്‌ കാണിക്കാത്ത ഉദാരമായ നിലപാടാണ് മോഡി സർക്കാർ ദക്ഷിണേന്ത്യയോട്‌ കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details