കോഴിക്കോട് - കൊച്ചി ജലപാത യാഥാര്‍ഥ്യത്തിലേക്ക് - കപ്പൽപാത
ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയാലുടന്‍ സര്‍വ്വീസ് ആരംഭിക്കും. ജലപാത മലബാറിലെ യാത്രക്കാര്‍ക്ക് വലിയ നേട്ടമാവുമെന്ന് വിലയിരുത്തല്‍

കോഴിക്കോട് നിന്ന് കൊച്ചിയിലേക്കുള്ള ജലപാത യാഥാര്‍ഥ്യത്തിലേക്ക്. തീരദേശ യാത്രാകപ്പലുകളുടെ ഗതാഗതം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. തുറമുഖ വകുപ്പും സംസ്ഥാന സർക്കാരും ഇത് സംബന്ധിച്ച് പഠനം നടത്തുകയും അംഗീകാരം നൽകുകയും ചെയ്തു.ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയാലുടന്‍ സര്‍വ്വീസ് ആരംഭിക്കും. സേഫ് ബോട്ട് ട്രിപ്പ് പ്രൈവറ്റ് ലിമിറ്റിഡാണ് കപ്പല്‍ സര്‍വ്വീസ് നടത്തുക. ഇതിനായി രണ്ട് കപ്പലുകള്‍ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് പതിവായ മലബാറിൽ തീരദേശ യാത്രാകപ്പലുകളുടെ ഗതാഗതം വലിയ ആശ്വാസമാണ്.കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ വിനോദസഞ്ചാര മേഖലക്കും വലിയ നേട്ടമാകും. കപ്പല്‍പാത യാഥാര്‍ഥ്യമായാല്‍ വ്യാപാര രംഗത്തും മികച്ച നേട്ടം കൈവരിക്കാനാവും.