എറണാകുളം:കൊച്ചിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇതേ തുടർന്ന് 32 പേരെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലെങ്കിലും ഒമ്പത് ആരോഗ്യ പ്രവർത്തകരെയും മുൻകരുതൽ നടപടിയുടെ ഭാഗമായി പരിശോധനകൾക്ക് വിധേയമാക്കും. കൊവിഡ് ബാധിതനായ ആരോഗ്യ പ്രവർത്തകൻ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് തടസമില്ല. ഇവിടെയുള്ള ആരോഗ്യ പ്രവർത്തകരെയാണ് പരിശോധിക്കുന്നത്.
കൊച്ചിയില്‍ ആരോഗ്യപ്രവര്‍ത്തകന് കൊവിഡ്; സമ്പര്‍ക്ക വിവരം ശേഖരിച്ചു - Kovid 19
ആരോഗ്യ പ്രവർത്തകനുമായി സമ്പർക്കത്തിലേർപ്പെട്ട 32 പേർ നിരീക്ഷണത്തിൽ
കൊവിഡ് 19; ആരോഗ്യ പ്രവർത്തകനുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ലഭിച്ചു
ഞായറാഴ്ച കൊച്ചി തുറമുഖത്തെത്തിയ രണ്ട് കപ്പലുകളിലെ 50 ക്രൂ അംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൗണ്‍സിലിങ്, വൈദ്യ സഹായം തുടങ്ങിയവ നല്‍കുന്ന ഹെല്‍പ് ഡെസ്‌കിന്‍റെയും രോഗം സ്ഥിരീകരിച്ചവരുടെ യാത്ര വിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ട്രേസ് സി ആപ്പിന്‍റെയും ലോഞ്ചിങ് കലക്ടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു