എറണാകുളം:കോതമംഗലം നെല്ലിക്കുഴിയില്‍ കൊല്‍ക്കത്തയില്‍ നിന്ന് എത്തിയ അതിഥി തൊഴിലാളിക്ക് പഞ്ചായത്ത് ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധം. രാവിലെ എട്ട് മണിക്കാണ് ഇയാൾ നെല്ലിക്കുഴിയില്‍ എത്തിയത്. നെല്ലിക്കുഴിയില്‍ ജോലി ചെയ്തിരുന്ന ഇയാൾ ലോക്ക് ഡൗണിന് മുൻപ് നാട്ടില്‍ പോയതാണ്. മതിയായ രേഖകളില്ലാതെ എത്തിയ ഇയാൾക്ക് പഞ്ചായത്ത് ക്വാറന്‍റൈൻ സംവിധാനം ഒരുക്കി നല്‍കാത്തതിനാണ് നാട്ടുകാർ പ്രതിഷേധിച്ചത്. മറ്റൊരു സംസ്ഥാനത്ത് നിന്നെത്തിയ ഇയാളെ എത്രയും വേഗം പഞ്ചായത്ത് ക്വാറന്‍റൈനില്‍ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇയാളെ പഞ്ചായത്തിൽ എത്തിച്ച് മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണെന്നാണ് പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് ഇയാളെ തൃപ്പൂണിത്തുറ ആയുർവേദ ക്വാറന്‍റൈനിലേക്ക് മാറ്റി.
അതിഥി തൊഴിലാളിക്ക് ക്വാറന്‍റൈന്‍ നിഷേധിച്ചു; നെല്ലിക്കുഴിയില്‍ പ്രതിഷേധം - kothamangalam nellikuzhi news
രാവിലെ കൊല്‍ക്കത്തയില്‍ നിന്നെത്തിയ അതിഥി തൊഴിലാളിക്ക് നെല്ലിക്കുഴി പഞ്ചായത്ത് ക്വാറന്‍റൈൻ നല്‍കാത്തതിനായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
അതിഥി തൊഴിലാളിക്ക് പഞ്ചായത്ത് ക്വാറന്‍റൈൻ നല്‍കിയില്ല; നെല്ലിക്കുഴിയില്‍ നാട്ടുകാരുടെ പ്രതിഷേധം
കഴിഞ്ഞ ദിവസം കോതമംഗലം കോട്ടപ്പടിയിൽ സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. മേട്ടുപ്പാളയത്ത് നിന്നെത്തിയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആളുകൾ പരിഭാന്ത്രിയിലായി. ഈ സാഹചര്യം നിലനിൽക്കെയാണ് ഇപ്പോൾ മറ്റൊരു സംഭവം നെല്ലിക്കുഴിയിൽ ഉണ്ടായിരിക്കുന്നത്.