എറണാകുളം:യാക്കോബായ സഭക്ക് നീതിനിഷേധിച്ചെന്ന പേരില്‍ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയില്‍ തുടരുന്ന സമരം ശക്തമാക്കാനൊരുങ്ങി മതമൈത്രി സംരക്ഷണസമിതി. ശ്രേഷ്‌ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ നടന്ന ആക്ഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതിനുവേണ്ടി ജനുവരി 19ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും വൈദികരുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും യോഗം കോതമംഗലത്ത് ചേരാനും തീരുമാനിച്ചു.
കോതമംഗലം ചെറിയപളളിയിൽ സമരം ശക്തമാക്കാന്‍ തീരുമാനം - ശ്രേഷ്‌ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവ
കോടതി നടപടി ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് 47 ദിവസമായി നടത്തിവന്ന റിലേ സത്യാഗ്രഹം ഇനി മുതൽ രാത്രിയും തുടരാന്‍ തീരുമാനം
ശ്രേഷ്‌ഠ കാതോലിക്ക ബാവയും ഇനിമുതല്‍ മതമൈത്രി സംരക്ഷണസമിതി നടത്തുന്ന സമരത്തില്‍ പങ്കാളിയാകും. സമരത്തിന്‍റെ നേതൃത്വം ബാവ ഏറ്റെടുക്കും. ഞായറാഴ്‌ച മുതൽ പള്ളിയിലും പരിസരത്തുമായി 24 മണിക്കൂറും വിശ്വാസികൾ തമ്പടിക്കുമെന്നും മതമൈത്രി സംരക്ഷണസമിതി ചെയർമാൻ എ.ജി.ജോർജ് അറിയിച്ചു. ഒരു കാരണവശാലും മറ്റ് പള്ളികൾ വിട്ടുകൊടുത്തതുപോലെ കോതമംഗലം ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി നടപടി ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് 47 ദിവസമായി നടത്തിവന്ന റിലേ സത്യാഗ്രഹം ഇനി മുതൽ രാത്രിയും തുടരാനാണ് തീരുമാനം.