എറണാകുളം: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അന്തർദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി കോതമംഗലം എംഎ കോളേജിൽ സൈക്കിൾ റാലിയും, മാരത്തണും സംഘടിപ്പിച്ചു. ഭൂമി സംരക്ഷിക്കൂ, ആരോഗ്യത്തോടുകൂടി ഇരിക്കൂ, സൈക്കിൾ ഉപയോഗിക്കൂ എന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് വിദ്യാർഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. കോതമംഗലം കോളജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കൂടി സഞ്ചരിച്ച് കോളജ് കവാടത്തിൽ സമാപിച്ചു. ട്രാഫിക് എസ്.ഐ ബേബി പോൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ഭൂമി സംരക്ഷിക്കൂ, സൈക്കിൾ ഉപയോഗിക്കൂ; സൈക്കിൾ റാലിയുമായി വിദ്യാർഥികൾ - Kothamangalam MA college students to conduct cycle rally
കോതമംഗലം കോളജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കൂടി സഞ്ചരിച്ച് കോളജ് കവാടത്തിൽ സമാപിച്ചു.

ഭൂമി സംരക്ഷിക്കൂ, സൈക്കിൾ ഉപയോഗിക്കൂ; സൈക്കിൾ റാലിയുമായി വിദ്യാർഥികൾ
സൈക്കിൾ റാലിയുമായി വിദ്യാർഥികൾ
`പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, ഡോ. വിജയകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. സെമിനാർ ഏഴാം തീയതി ജർമ്മൻ ശാസ്ത്രജ്ഞൻ ഡോക്ടർ മാക്സ് ഫങ്ക് ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന അന്തർദേശീയ സമ്മേളനം ജനുവരി 10ന് സമാപിക്കും.