എറണാകുളം :അതിശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റ് മറിയുകയും മരക്കൊമ്പ് ഒടിയുകയും ചെയ്‌തത് ഒന്നിച്ച്. റോഡിലൂടെ ബൈക്കിലും കാറിലും കടന്നുപോയവര്‍ രക്ഷപ്പെട്ടത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍. ഇതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇന്ന് രാവിലെ (ജൂലൈ 13) കോതമംഗലത്ത് മലയിൻകീഴ് - നാടുകാണി റോഡിൽ കൊവേന്തപ്പടിയിലായിരുന്നു സംഭവം.
വൈദ്യുതിപോസ്റ്റ് വീണതും മരക്കൊമ്പ് ഒടിഞ്ഞതും ഒന്നിച്ച്, യാത്രക്കാർ രക്ഷപ്പെട്ടത് സെക്കന്‍റുകളുടെ വ്യത്യാസത്തിൽ ; നടുക്കുന്ന വീഡിയോ - electricity post fell down biker escaped miraculously
സംഭവം കോതമംഗലത്ത് ; ബൈക്ക് യാത്രികനും കാർ യാത്രികനും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
![വൈദ്യുതിപോസ്റ്റ് വീണതും മരക്കൊമ്പ് ഒടിഞ്ഞതും ഒന്നിച്ച്, യാത്രക്കാർ രക്ഷപ്പെട്ടത് സെക്കന്‍റുകളുടെ വ്യത്യാസത്തിൽ ; നടുക്കുന്ന വീഡിയോ kothamangalam rain electricity post fell down due to heavy rain in kothamangalam Kothamangalam heavy rain electricity post fell down വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണതും മരം കടപുഴകിയതും ഒന്നിച്ച് യാത്രക്കാർ രക്ഷപ്പെട്ടത് സെക്കന്‍റുകളുടെ വ്യത്യാസത്തിൽ കോതമംഗലം മഴ വാര്ത്ത കോതമംഗലം വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ സംഭവം electricity post fell down biker escaped miraculously വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണതും ചില്ല ഒടിഞ്ഞതും ഒന്നിച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15815541-thumbnail-3x2-aj.jpg)
വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണതും മരക്കൊമ്പ് ഒടിഞ്ഞതും ഒന്നിച്ച്; യാത്രക്കാർ രക്ഷപ്പെട്ടത് സെക്കന്‍റുകളുടെ വ്യത്യാസത്തിൽ
പോസ്റ്റ് മറിഞ്ഞുവീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യം
കൊടുങ്കാറ്റിൽ റോഡിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണപ്പോൾ ബൈക്ക് യാത്രികൻ സെക്കൻ്റുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. പോസ്റ്റ് വീണതിന് പിന്നാലെ സമീപത്ത് നിന്ന മരത്തിന്‍റെ വലിയ ചില്ല ഒടിഞ്ഞുവീണു. ഇതുവഴി കടന്നുപോയ കാർ ചില്ല വീഴുമ്പോൾ തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
തുടർച്ചയായി പെയ്യുന്ന മഴയിൽ കോതമംഗലത്ത് പലയിടത്തും വൈദ്യുതി പോസ്റ്റുകളും വീടുകളും തകരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്.