എറണാകുളം:മാരകരോഗങ്ങൾക്ക് കാരണമാകുന്ന വ്യാജ വെളിച്ചെണ്ണയുടെ ഉൽപാദനം തടയാൻ നിരവധി പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി. എസ്. സുനിൽകുമാർ. കോതമംഗലത്ത് വാരപ്പെട്ടി സഹകരണ ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് വെളിച്ചെണ്ണയുടെ ആധുനിക വ്യവസായ കേന്ദ്രത്തിന്‍റെ ശിലാസ്ഥാപനവും തെങ്ങിൻതൈ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാജ വെളിച്ചെണ്ണയെ നിയന്ത്രിക്കാന്‍ നടപടി: മന്ത്രി വി.എസ് സുനില്‍കുമാര്‍ - തെങ്ങിൻ തൈകളുടെ വിതരണം നടന്നു
കോതമംഗലത്ത് മന്ത്രി വി.എസ് സുനിൽകുമാർ പരിപാടി ഉദ്‌ഘാടനം ചെയ്‌തു
![വ്യാജ വെളിച്ചെണ്ണയെ നിയന്ത്രിക്കാന്‍ നടപടി: മന്ത്രി വി.എസ് സുനില്‍കുമാര്‍ മന്ത്രി വി.എസ് സുനിൽകുമാർ തെങ്ങിൻ തൈകളുടെ വിതരണം തെങ്ങിൻ തൈകളുടെ വിതരണം നടന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5546915-666-5546915-1577772013243.jpg)
കോതമംഗലത്ത്
സ്വന്തമായി വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കാത്ത കമ്പനികളിൽ പാക്കിങ് യൂണിറ്റുകൾക്ക് അനുവാദം നൽകരുതെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. വാരപ്പെട്ടി സഹകരണബാങ്ക് ഉൽപാദിപ്പിച്ച 10,000 കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ആന്‍റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ജൈവവള നിർമാണ യൂണിറ്റിന്‍റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്‍റ് നിർമല മോഹനൻ നിർവഹിച്ചു. ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലത്ത് മന്ത്രി വി. എസ്. സുനിൽകുമാർ