കേരളം

kerala

By

Published : Nov 10, 2020, 7:22 PM IST

Updated : Nov 10, 2020, 7:51 PM IST

ETV Bharat / state

കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ പള്ളി സംരക്ഷണ സമിതി

പള്ളി ഏറ്റെടുക്കാൻ രണ്ട് ദിവസത്തെ സാവകാശമാണ് കോടതി സർക്കാരിന് നൽകിയിരിക്കുന്നത്

എറണാകുളം  Ernakulam  കോതമംഗലം പള്ളി കേസ്  യാക്കോബായ സഭ  Yakoba Sabha  Kothamangalam
കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുന്നതിനെതിരെ പള്ളി സംരക്ഷണ സമിതി

എറണാകുളം: കോതമംഗലം പള്ളി ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്ന് പള്ളി സംരക്ഷണ സമിതി. കോതമംഗലം മാർതോമാ ചെറിയ പള്ളി ഏറ്റെടുക്കണമെന്ന കോടതിയുടെ പരാമർശത്തിനിടെ പ്രധിരോധം ശക്തമാക്കുകയാണ് യാക്കോബായ സഭ. പള്ളി ഏറ്റെടുക്കാൻ രണ്ട് ദിവസത്തെ സാവകാശമാണ് സർക്കാരിന് നൽകിയിരിക്കുന്നത്. കോതമംഗലം മാർതോമ ചെറിയ പള്ളി ഏറ്റെടുത്ത് കൈമാറാനുള്ള കോടതി പരാമർശത്തിൽ വ്യാപക പ്രധിഷേധവുമായി യാക്കോബോയ സഭ രംഗത്തെത്തി.

കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ പള്ളി സംരക്ഷണ സമിതി

ഒരേസമയം ചർച്ചയും പള്ളി പിടുത്തവും ആണ് ഇപ്പോൾ നടക്കുന്നതെന്നും പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തെ വിശ്വാസി സമൂഹം ശക്തമായി പ്രതിരോധിക്കുമെന്നും ഇടവക വികാരി ഫാദർ ജോസ് പരത്തുവയലിൽ പറഞ്ഞു. അൻപത് പള്ളി നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യം ആയിരിക്കില്ല കോതമംഗലത്തെന്നും കൊവിഡ് സാഹചര്യം അവഗണിച്ചുവരെ പ്രധിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പും യാക്കോബായ പക്ഷം നൽകി. ഇതിനിടെ മതമൈത്രി സംരക്ഷണ സമിതി വ്യാഴാഴ്ച കോതമംഗലം ടൗണിൽ ഹർത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്.

Last Updated : Nov 10, 2020, 7:51 PM IST

ABOUT THE AUTHOR

...view details