എറണാകുളം: കോതമംഗലം ചെറിയ പള്ളിയുടെ അവകാശ തർക്കത്തിൽ നിയമമല്ല നീതിയാണ് നടപ്പാക്കേണ്ടതെന്ന് റിട്ട: ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. ചെറിയപള്ളിയുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് മതമൈത്രി സംരക്ഷണസമിതി നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോതമംഗലം പള്ളി തർക്കം; നിയമമല്ല നീതിയാണ് നടപ്പാക്കേണ്ടതെന്ന് കമാൽ പാഷ - എറണാകുളം
കോടതി വിധിയുടെ മറവിൽ ഒരു കൂട്ടർ മൃതദേഹം വച്ച് വിലപറയുന്ന സാഹചര്യമാണ് ഉള്ളതെന്ന് കമാൽ പാഷ.
കോതമംഗലം പള്ളി തർക്കം; നിയമമല്ല നീതിയാണ് നടപ്പാക്കേണ്ടതെന്ന് കമാൽ പാഷ
നിയമം എപ്പോഴും നീതി ആകുന്നില്ലെന്നും കോടതി വിധിയുടെ മറവിൽ ഒരു കൂട്ടർ മൃതദേഹം വച്ച് വിലപറയുന്ന സാഹചര്യമാണ് ഉള്ളതെന്നും കമാൽ പാഷ കൂട്ടിച്ചേർത്തു. നീതി നിഷേധിക്കപ്പെട്ട ഒരു സമൂഹമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആന്‍റണി ജോൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്‌ട്രീയ സാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.