കേരളം

kerala

ETV Bharat / state

കോതമംഗലം ചെറിയ പള്ളി കേസ്; നേരിട്ട് ഹാജരാവുന്നതിൽ നിന്നും കലക്‌ടറെ ഒഴിവാക്കി - എസ്.സുഹാസ്

നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന എറണാകുളം ജില്ലാ കലക്‌ടർ എസ്.സുഹാസിന്‍റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു

kothamanagalam church issue  high court  eranakulam colletor  s suhas  എറണാകുളം ജില്ലാ കലക്‌ടർ  കോതമംഗലം ചെറിയ പള്ളി കേസ്  എസ്.സുഹാസ്  പുനപരിശോധനാ ഹർജി
കോതമംഗലം ചെറിയ പള്ളി കേസ്; നേരിട്ട് ഹാജരാവുന്നതിൽ നിന്നും കലക്‌ടറെ ഒഴിവാക്കി

By

Published : Jan 23, 2020, 1:28 PM IST

എറണാകുളം: കോതമംഗലം ചെറിയ പള്ളി കേസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്നും എറണാകുളം കലക്‌ടറെ ഹൈക്കോടതി ഒഴിവാക്കി. ഓർത്തഡോക്‌സ് സഭാവികാരി തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ, പള്ളി ഏറ്റെടുത്ത് നൽകാൻ എറണാകുളം ജില്ലാ കലക്‌ടർക്ക് ജനുവരി ഒമ്പതിന് കോടതി നിർദേശം നൽകിയിരുന്നു. രണ്ടാഴ്‌ചയ്ക്കകം നിർദേശം നടപ്പാക്കിയില്ലെങ്കിൽ കോടതിയിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന എറണാകുളം ജില്ലാ കലക്‌ടർ എസ്.സുഹാസിന്‍റെ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ പുനപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്‍റെ ഹർജിയും യാക്കോബായ പക്ഷത്തിന്‍റെ രണ്ട് പുനപരിശോധനാ ഹർജികളും കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ഉത്തരവ് നടപ്പാക്കാത്തതിനെതിരായ ഓർത്തഡോക്‌സ് പക്ഷത്തിന്‍റെ കോടതിയലക്ഷ്യക്കേസ് കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. അതേസമയം ഉത്തരവ് നടപ്പാക്കുമെന്നും കോടതി ആവർത്തിച്ചു.

ABOUT THE AUTHOR

...view details