കേരളം

kerala

ETV Bharat / state

കൂരികുളം മത്സ്യ വിത്തുത്പാദന കേന്ദ്രം പൂർണ സജ്ജമാക്കണമെന്ന് ആവശ്യം - ഹാച്ചറി

ദിവസേന ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കോടികൾ ചെലവിട്ട് 2016ലാണ് പാലമറ്റം കൂരികുളത്ത് കേന്ദ്രം(Fish Seed Production Center) പ്രവർത്തനമാരംഭിച്ചത്

Fish Seed Production Center  Keerampara panchayath  feedmill  Hatchery  കൂരികുളം മത്സ്യ വിത്തുത്പാദന കേന്ദ്രം  കീരംപാറ പഞ്ചായത്ത്  ഹാച്ചറി  ഫീഡ്‌മില്ല്
കൂരികുളം മത്സ്യ വിത്തുത്പാദന കേന്ദ്രം പൂർണ സജ്ജമാക്കണമെന്ന് ആവശ്യം

By

Published : Nov 22, 2021, 9:25 PM IST

എറണാകുളം : കീരംപാറ പഞ്ചായത്തിലെ(Keerampara panchayath) കൂരികുളം മത്സ്യ വിത്തുത്പാദന കേന്ദ്രം(Fish Seed Production Center) പൂർണ സജ്ജമാക്കണമെന്ന് ആവശ്യം. ദിവസേന ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കോടികൾ ചെലവിട്ട് 2016ലാണ് പാലമറ്റം കൂരികുളത്ത് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.

ആധുനിക സൗകര്യങ്ങളോടെ അതി വിപുലമായി ആരംഭിച്ച കേന്ദ്രം സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറേണ്ടതായിരുന്നു. എന്നാൽ മത്സ്യവിത്ത് ഉത്പാദനം നിർത്തിവച്ച് മറ്റ് സ്ഥലങ്ങളിൽ നിന്ന് മീൻ കുഞ്ഞുങ്ങളെ ഇവിടെ എത്തിച്ച് വിതരണം ചെയ്യുന്ന രീതിയാണ് തുടരുന്നത്.

കൂരികുളം മത്സ്യ വിത്തുത്പാദന കേന്ദ്രം പൂർണ സജ്ജമാക്കണമെന്ന് ആവശ്യം

Also Read: Girl Stabbed in Wayanad |വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്, ശേഷം ആത്മഹത്യാശ്രമം

ഒരു മാസം ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിട്ടും ഫിഷറീസ് വകുപ്പ് കൂരികുളത്തെ ഈ ഹാച്ചറിയോടുള്ള അവഗണന തുടരുകയാണെന്നാണ് പരാതി. ഹാച്ചറിയുടെ(Hatchery) ഭാഗമായി നിർമിച്ച ഫീഡ്‌മില്ല്(feedmill) പ്രവർത്തനരഹിതമായി കാടുകയറിക്കിടക്കുന്ന നിലയിലാണ്.

പൊതുജനങ്ങൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഈ ഹാച്ചറിയുടെ പ്രവർത്തനം സുഗമമാക്കാൻ ഫിഷറീസ് വകുപ്പ് തയാറാകണമെന്നും അല്ലെങ്കിൽ ജില്ല പഞ്ചായത്തിന് പ്രവർത്തന ചുമതല കൈമാറണമെന്നും പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.

ABOUT THE AUTHOR

...view details