കേരളം

kerala

ETV Bharat / state

ഐഫോണ്‍ വിവാദം; കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യക്ക്​ വീണ്ടും കസ്റ്റംസ്​ നോട്ടീസ്​

മാര്‍ച്ച്‌​ 23ന്​ കൊച്ചിയിലെ കസ്റ്റംസ്​ ഓഫീസില്‍ ഹാജരാകണമെന്ന്​ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്

Kodiyeri Balakrishnan  Vinodini  ഐഫോണ്‍ വിവാദം  കോടിയേരി ബാലകൃഷ്​ണൻ  കസ്റ്റംസ്​ നോട്ടീസ്​
ഐഫോണ്‍ വിവാദം;കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനിക്ക്​ വീണ്ടും കസ്റ്റംസ്​ നോട്ടീസ്​

By

Published : Mar 20, 2021, 10:13 AM IST

എറണാകുളം: ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ്​ നോട്ടീസ്​. ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്​ നോട്ടീസ് അയച്ചത്​. മാര്‍ച്ച്‌​ 23ന്​ കൊച്ചിയിലെ കസ്റ്റംസ്​ ഓഫീസില്‍ ഹാജരാകണമെന്നാണ്​ നോട്ടീസില്‍ ആവശ്യപ്പെടുന്നത്​. തിരുവനന്തപുരത്തെ എ.കെ.ജി ഫ്ലാറ്റിന്‍റെ വിലാസത്തിലാണ്​ നോട്ടീസ്​ നല്‍കിയത്​. നേരത്തെ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല.

ലൈഫ്​ മിഷന്‍ ഇടപാടിലെ കോഴയായി യുണിടാക്​ സി.ഇ.ഒ സന്തോഷ്​ ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന്​ വിനോദിനി കൈപ്പറ്റിയെന്നാണ്​​ കസ്റ്റംസ്​ വാദം. അതേസമയം കസ്റ്റംസ് ആരോപണം കോടിയേരി ബാലകൃഷണൻ തള്ളിയിരുന്നു. വിനോദിനി പണം കൊടുത്ത് വാങ്ങിയ ഫോൺ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ABOUT THE AUTHOR

...view details