കേരളം

kerala

ETV Bharat / state

നിലപാടിൽ മാറ്റമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ - ലൈംഗികാരോപണം

മകനെതിരെയുള്ള കേസില്‍ ആദ്യം മുതലുള്ള നിലപാടില്‍ തന്നെയാണ് ഇപ്പോഴും താനുള്ളതെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണൻ

By

Published : Jul 3, 2019, 9:12 PM IST

Updated : Jul 3, 2019, 9:22 PM IST

കൊച്ചി: ബിനോയ് കോടിയേരിയുടെ ലൈംഗികാരോപണ കേസ് ആരംഭിച്ച സന്ദർഭം മുതല്‍ തന്‍റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കിയതാണെന്നും ഇപ്പോഴും ആ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലൈംഗികാരോപണക്കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യം മുംബൈ ദിൻഡോഷി കോടതി അനുവദിച്ച സാഹചര്യത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിയേരി ബാലകൃഷ്ണൻ

മകന്‍റെ ലൈംഗികാരോപണ കേസിൽ താൻ അന്നും ഇന്നും ഇടപെട്ടിട്ടില്ല. പഴയ അതേ നിലപാടിൽ തന്നെ പൂർണമായും ഉറച്ചുനിൽക്കുന്നെന്നും നിയമം നിയമത്തിന്‍റേതായ വഴിക്ക് പോകട്ടെയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Last Updated : Jul 3, 2019, 9:22 PM IST

ABOUT THE AUTHOR

...view details