എറണാകുളം: ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം വിശദീകരണം നൽകുമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഇഡി ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇഡി പ്രതികളെ സഹായിക്കുകയാണെന്ന് ഹർജിക്കാരൻ
കുഴൽപ്പണക്കേസിൽ ഇഡി അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം. കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നേരത്തെ മൂന്ന് തവണ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദീകരണം നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.