എറണാകുളം: കൊടകര കുഴൽപ്പണ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. 1-ാം പ്രതി മുഹമ്മദ് അലി, 3-ാം പ്രതി രഞ്ജിത്, 4-ാം പ്രതി ദീപക്, 11-ാം പ്രതി ഷുക്കൂര്‍, റഹീം എന്നിവരുടെ ജാമ്യാപേക്ഷകള്‍ ആണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
ഏപ്രിൽ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയിൽ നിന്ന് ഗുണ്ടാ സംഘം കവർച്ച ചെയ്തത്. കാറിലെത്തിയ സംഘം പണവുമായി പോവുകയായിരുന്ന കാറിനെ തടഞ്ഞ് കവർച്ച നടത്തുകയായിരുന്നു. എന്നാൽ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി പൊലീസിന് നൽകിയ പരാതി. കേസുമായി ബന്ധപ്പെട്ട ഓരോരുത്തർക്കും 10 ലക്ഷം മുതൽ 25 ലക്ഷം രൂപവരെ പ്രതിഫലം ലഭിച്ചു എന്നും പ്രതികൾ കവർച്ചയ്ക്ക് ശേഷം താമസിച്ചത് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ആണെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇതുമായി ബന്ധപെട്ട തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.