കൊച്ചി: വിള്ളൽ കണ്ടെത്തിയ കൊച്ചി വല്ലാർപാടം പാലത്തിൽ എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് സന്ദർശനം നടത്തി. പാലത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയായശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുളളൂവെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിലെ പരിശോധനകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കലക്ടർ.
വല്ലാര്‍പാടം മേല്‍പ്പാലം; ഗതാഗതം സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം
പാലം സന്ദര്‍ശിച്ച ശേഷം ദേശീയപാത ഉദ്യോഗസ്ഥരുമായി കലക്ടര്‍ എസ് സുഹാസ് ചർച്ച നടത്തി.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിർമ്മിച്ച് ദേശീയപാത അതോറിറ്റിക്ക് കൈമാറിയ വല്ലാർപാടം മേൽപ്പാലത്തിൽ വിളളൽ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ മുതൽ ഇതുവഴിയുളള ഗതാഗതം നിരോധിച്ചിരുന്നു. പാലം സന്ദർശിച്ച ശേഷം കലക്‌ടർ ദേശീയപാത അധികൃതരുമായി ചർച്ച നടത്തി. വിദഗ്ധ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.
കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പാലത്തിൽ പ്രാഥമിക പരിശോധന നടത്തി. ടാർ നീക്കം ചെയ്ത് കൂടുതൽ പരിശോധന നടത്തേണ്ടതുണ്ട്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് വേണ്ടി മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. 60 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം ഗതാഗതത്തിനായി തുറന്നു കൊടുത്ത് രണ്ടുവർഷം പൂർത്തിയാവുന്നതിന് മുമ്പാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയത് . പാലാരിവട്ടം പാലത്തിന് ശേഷം വിള്ളൽ കണ്ടെത്തുന്ന കൊച്ചിയിലെ മൂന്നാമത്തെ പാലമാണ് വല്ലാർപാടം മേൽപാലം.