കേരളം

kerala

ETV Bharat / state

ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക ചൂഷണം; സ്ഥാപന ഉടമക്കെതിരെ കേസെടുത്തു - tattoo studio me to

ചേരാനെല്ലൂർ, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്.

kochi tattoo studio sexual harassment  tattoo studio rape  police case registered on kochi tattoo studio sexual harassment  ടാറ്റൂ സ്റ്റുഡിയോയില്‍ യുവതികള്‍ക്ക് പീഡനം  tattoo studio me to  ടാറ്റൂ സ്ഥാപനത്തിലെ ലൈംഗിക ചൂഷണം
ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക ചൂഷണം; സ്ഥാപന ഉടമക്കെതിരെ കേസെടുത്തു

By

Published : Mar 5, 2022, 11:14 AM IST

എറണാകുളം: യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ടാറ്റൂ സ്ഥാപന ഉടമ സുജീഷിനെതിരെ പൊലീസ് കേസെടുത്തു. ചേരാനെല്ലൂർ, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. നാല് യുവതികളുടെ പരാതിയിലാണ് കേസ്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കൊച്ചിയിൽ പ്രവർത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോക്കെതിരെ ലൈഗിക പീഡന പരാതിയുമായി പെൺകുട്ടികൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയായിരുന്നു. ഇതോടെ സംഭവം ചർച്ചയാവുകയും പൊലീസ് സ്വമേധയാ അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു.

ഒരാഴ്ച മുമ്പ് ടാറ്റു ചെയ്യാനെത്തിയപ്പോൾ ടാറ്റു സ്‌റ്റുഡിയോ ഉടമ ലൈഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഇതിനെതിരെ പരാതിപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നതെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.

also read: ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി, ജാമ്യത്തിലിറങ്ങിയ മാതാവ് ആത്മഹത്യ ചെയ്‌തു

ഇതിന് പിന്നാലെയാണ് കൂടുതൽ പെൺകുട്ടികൾ ഇയാൾക്കെതിരെ സമാനമായ പരാതിയുമായി രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്നതിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു,ലൈഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളും ടാറ്റൂ സ്റ്റുഡിയോ ഉടമയ്ക്കെതിരെ മറ്റു ചില പെൺകുട്ടികളും ഉന്നയിച്ചിരുന്നു.

ABOUT THE AUTHOR

...view details