കേരളം

kerala

ETV Bharat / state

'കൊച്ചി പഴയ കൊച്ചിയല്ല'; ഏഷ്യയില്‍ കാണേണ്ട ആദ്യ ഇടമെന്ന ബഹുമതി സ്വന്തമാക്കി കൊച്ചി,പ്രതീക്ഷിക്കുന്നത് ടൂറിസം വിപ്ലവം - ടൂറിസം വകുപ്പ്

Kochi as one of the must-visit places in Asia; ഏഷ്യയില്‍ നിശ്ചയമായും കണ്ടിരിക്കേണ്ട 11 സ്ഥലങ്ങളുടെ പട്ടികയില്‍ കൊച്ചി ഒന്നാം സ്ഥാനത്ത്. ലോകപ്രശസ്ത ട്രാവല്‍ വെബ്സൈറ്റായ കൊണ്ടെ നാസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കൊച്ചിയുടെ സവിശേഷതകള്‍ അക്കമിട്ട് നിരത്തുന്നു.

കൊച്ചി വാർത്ത  Kochi is the number one place to visit in Asia  Kochi is the number one place in Asia  കൊണ്ടെ നാസ്റ്റ്  Konde Nast  kochi selected as the numbeone touristplacein asia  kochi in the list of tourist places in asia  കൊച്ചി ഏഷ്യയിലെ ടൂറിസ്‌റ്റ് മേഖലയിൽ ഒന്നാമതായി  ഏഷ്യയില്‍ സന്ദര്‍ശിക്കേണ്ട11സ്ഥലങ്ങളിൽ കൊച്ചി 1മത്  ടൂറിസം വകുപ്പ്
Kochi as one of the must-visit places in Asia

By ETV Bharat Kerala Team

Published : Nov 18, 2023, 3:22 PM IST

തിരുവനന്തപുരം: ഏഷ്യയില്‍ സന്ദര്‍ശിക്കേണ്ട 11 സ്ഥലങ്ങളുടെ പട്ടികയില്‍ ഒന്നാമതായി കൊച്ചിയെ ഉള്‍പ്പെടുത്തി ലോകപ്രശസ്‌ത ട്രാവല്‍ വെബ്സൈറ്റായ കൊണ്ടെ നാസ്റ്റ് (Konde Nast, the world famous travel website, has included Kochi as the first place in the list of 11 places to visit in Asia). സഞ്ചാരികളുടെ ഇഷട നഗരങ്ങളായ നേപ്പാൾ, ഉസ്ബകിസ്‌താൻ,സിംഗപ്പൂർ, തായ്‌ലൻഡ്, യുഎഇ, വിയറ്റ്നാം, ജപ്പാൻ, സൗദി അറേബ്യ, ശ്രീലങ്ക, എന്നീ രാജ്യങ്ങൾക്ക് ഒപ്പമാണ് കൊച്ചിയും ഇടം പിടിച്ചത്.

കൊച്ചിയുടെ സുസ്ഥിര വികസന നടപടികള്‍, ത്രസിപ്പിക്കുന്ന ജലഗതാഗതം (Water transport), ഉത്സവങ്ങള്‍, മുസിരിസ് ബിനാലെ എന്നിവ പ്രധാന ആകര്‍ഷണമായി ട്രാവൽ മാഗസിൻ ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടുകളായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് കൊച്ചിയിലെ ജലഗതാഗതം. 14-ാം നൂറ്റാണ്ട് മുതലുള്ള അറബ്, ചൈനീസ്, യൂറോപ്യന്‍ സഞ്ചാരികള്‍ ജലഗതാഗതത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കി.മി ദൈര്‍ഘ്യമുള്ള വാട്ടര്‍മെട്രോ കൊച്ചിയിൽ(kochi water metro) വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്‌ടിക്കും. 2024 ല്‍ വാട്ടര്‍മെട്രോ സൗരോര്‍ജത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

ഇതു കൂടാതെ പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം കൊച്ചിയിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലും കൊച്ചിയിൽ തന്നെയാണെന്ന് ലേഖനത്തില്‍ പറയുന്നു.

ടൂറിസം വകുപ്പ് അടുത്ത വര്‍ഷത്തില്‍ കൊച്ചിയിൽ അടിസ്ഥാന സൗകര്യവികസനത്തില്‍ ബൃഹത്തായ പദ്ധതിയാണ് വിഭാവന ചെയ്യുന്നത്. മൂന്നാര്‍ മുതല്‍ കോഴിക്കോട് വരെയും, തൃശൂര്‍ പൂരം മുതല്‍ കൊച്ചി മുസിരിസ് ബിനാലെ വരെയുമുള്ള ടൂറിസം ഇടനാഴി മികച്ചതാണ്. മത്സബന്ധനത്തിനുള്ള ചീനവലകളും കണ്ടല്‍ക്കാടുകളിലൂടെയുള്ള വഞ്ചിയാത്രയും, ഭാരതപ്പുഴയിലൂടെയുള്ള യാത്രയുമെല്ലാം സഞ്ചാരികളെ വല്ലാതെ ആകര്‍ഷിക്കും. പൊക്കാളിപ്പാടങ്ങള്‍, പാലക്കാടന്‍ ഗ്യാപ്പ്, പൊന്നാനി അങ്ങാടി എന്നിവയെല്ലാം ടൂറിസം പ്രാധാന്യം ഉറപ്പിക്കുന്നുണ്ടെന്നും ട്രാവല്‍ മാഗസിന്‍ ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേരത്തെ ടൈം മാസികയുടെ 2022 ലെ ഗ്രേറ്റസ്റ്റ് പ്ലേസസ് പട്ടികയിലും, ന്യൂയോര്‍ക്ക് ടൈംസിന്‍റെ മികച്ച 52 സ്ഥലങ്ങളുടെ പട്ടികയിലും കേരളം ഇടം പിടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഏഷ്യയില്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട 11 സ്ഥലങ്ങളുടെ പട്ടികയില്‍ കൊച്ചി ആദ്യ ഇടം സ്വന്തമാക്കിയത്.

വികസന ലക്ഷ്യങ്ങള്‍ നേടാന്‍ ഉത്തരവാദിത്ത ടൂറിസം അതിന്‍റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിന്‍റെ തെളിവാണ് ഈ നേട്ടമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിന്‍റെയും ടൂറിസം വ്യവസായ സംരഭങ്ങളുടെയും യാത്ര ശരിയായ ദിശയില്‍ തന്നെയാണ്.സാംസ്‌കാരിക ഉത്സവങ്ങളിലെ ടൂറിസം സാധ്യത തിരിച്ചറിഞ്ഞതും പൊതുജന പങ്കാളിത്തവുമാണ് നേട്ടങ്ങളുടെ അടിസ്ഥാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details