കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു - കോാച്ചിയിൽ യുവാക്കൾ മരിച്ചു
അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്

കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
എറണാകുളം:കൊച്ചിയിൽ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം (20), മുഹ്സിൻ (20) എന്നിവരാണ് മരിച്ചത്. പാലാരിവട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇടപ്പള്ളി ഭാഗത്ത് നിന്നും കലൂർ ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഗുരുതമായി പരുക്കേറ്റ അസ്ലമിനെയും, മുഹ്സിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.