കൊച്ചി:റിയാദിലേക്ക് പോകേണ്ട സൗദി എയര്‍ലൈന്‍സിന്‍റെ വിമാനം വൈകിയതിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. വൈകിട്ട് 6.40ന് പുറപ്പെടേണ്ട വിമാനം ഇത് വരെയും പുറപ്പെട്ടിട്ടില്ല. പുലര്‍ച്ചെ ഒരുമണിക്കേ പുറപ്പെടാന്‍ സാധിക്കു എന്നാണ് വിമാനക്കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം
സൗദി വിമാനം വൈകുന്നു; കൊച്ചിയില്‍ യാത്രക്കാരുടെ പ്രതിഷേധം - സൗദി
സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്
കൊച്ചി വിമാനത്താവളം
സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണം. മൂന്നുറോളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത്. വിമാനം ഇത്രയും വൈകിയിട്ടും യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമോ മുസ്ലീംകളായ യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമോ ഒരുക്കാന്‍ എയര്‍ലൈന്‍സ് തയ്യാറായില്ലെന്ന് പരാതിയുണ്ട്.
Last Updated : May 10, 2019, 12:26 AM IST