കേരളം

kerala

ETV Bharat / state

കൊവിഡ് സമൂഹവ്യാപന ആശങ്ക; കൊച്ചിയില്‍ പൊലീസ് പരിശോധന - കൊവിഡ് സമൂഹവ്യാപന ആശങ്ക; കൊച്ചിയില്‍ പൊലീസ് പരിശോധന

കടവന്ത്ര, കലൂർ മാർക്കറ്റുകളിൽ പരിശോധന നടത്തി

കൊവിഡ് സമൂഹവ്യാപന ആശങ്ക; കൊച്ചിയില്‍ പൊലീസ് പരിശോധന  latest kochi
കൊവിഡ് സമൂഹവ്യാപന ആശങ്ക; കൊച്ചിയില്‍ പൊലീസ് പരിശോധന

By

Published : Jul 6, 2020, 9:18 AM IST

Updated : Jul 6, 2020, 10:07 AM IST

കൊച്ചി:സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൊച്ചിയിൽ പൊലീസിന്‍റെ വ്യാപക പരിശോധന. കടവന്ത്ര, കലൂർ മാർക്കറ്റുകളിൽ പരിശോധന നടത്തി. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വിപണനം നടത്തുന്ന കടകൾ പൂട്ടിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. റോഡരികിൽ കൂട്ടം കൂടിനിൽക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ പൊലീസ് തിരിച്ചയച്ചു.

കൊവിഡ് സമൂഹവ്യാപന ആശങ്ക; കൊച്ചിയില്‍ പൊലീസ് പരിശോധന

കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്‍റ്‌ കമ്മിഷണർ ലാൽജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എറണാകുളം മാർക്കറ്റിൽ നിന്നും കൊവിഡ് ബാധിച്ച വ്യാപാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളം, തോപ്പുപടി മാർക്കറ്റുകൾ അടച്ചിട്ടിരുന്നു. ചമ്പക്കര മാർക്കറ്റിൽ ചില്ലറ വിൽപന നിർത്തുകയും മൊത്തവ്യാപാരികൾക്ക് ഇന്ന് മുതൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങൾ കർശനമായി തുടരാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

Last Updated : Jul 6, 2020, 10:07 AM IST

For All Latest Updates

TAGGED:

latest kochi

ABOUT THE AUTHOR

...view details