കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കൊച്ചി എൻഐഎ ഓഫിസിൽ ചോദ്യം ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് എൻഐഎ ആസ്ഥാനം. എൻഐഎ ഓഫിസിലേക്കുള്ള വഴികളെല്ലാം പൊലീസ് അടച്ചു. ഓഫിസ് പരിസരത്തേയ്ക്ക് ആളുകൾക്കോ വാഹനങ്ങൾക്കോ പ്രവേശനമില്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി.
ജലീലിന്‍റെ ചോദ്യം ചെയ്യല്‍: കൊച്ചി എൻഐഎ ആസ്ഥാനം പൊലീസ് വലയത്തിൽ - ജലീൽ ചോദ്യം ചെയ്യൽ
നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെൻ്റിന് പിന്നാലെ എൻഐഎയും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത്.
കൊച്ചി
നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെൻ്റിന് പിന്നാലെ എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്. മതഗ്രന്ഥങ്ങൾ എത്തിച്ചതിൻ്റെ മറവിൽ സ്വർണം കടത്തിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നത്. രാവിലെ ആറുമണിയോടെ സ്വകാര്യ കാറിൽ മന്ത്രി എൻഐഎ ഓഫിസിലെത്തിയെന്നാണ് സൂചന. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർനടപടിയിൽ തീരുമാനമുണ്ടാകും.
Last Updated : Sep 17, 2020, 10:41 AM IST