എറണാകുളം:കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തില്‍ ഔഡി കാറിൽ പിന്തുടർന്ന സൈജു തങ്കച്ചന്‍ അറസ്റ്റില്‍. രണ്ടാം തവണ വിളിച്ചുവരുത്തി ആറ് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട കാറിനെ അമിത വേഗതയിൽ സൈജു പിന്തുടർന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്‌ദുറഹ്മാൻ കർ നിർത്തുകയും സൈജുവുമായി തർക്കമുണ്ടാവുകയും ചെയ്‌തിരുന്നു. തുടർന്ന് ഇരുകാറുകളും മത്സരിച്ച് ഓടുകയും അപകടം സംഭവിക്കുകയായിരുന്നു. അപകടം നടന്നയുടനെ സൈജു ഈ വിവരം ഹോട്ടലുടമ റോയി വയലാട്ടിനെ വിളിച്ചു. ഇതേതുടർന്നാണ്, ഹോട്ടലിലെ ഡി.ജെ പാർട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഹോട്ടലുടമ നശിപ്പിച്ചത്.