കേരളം

kerala

ETV Bharat / state

കൊച്ചിയിൽ ഓടുന്ന വാഹനത്തില്‍ വച്ച് മോഡലിനെ കൂട്ട ബലാത്സംഗം ചെയ്തു: സ്ത്രീയടക്കം നാലുപേർ പിടിയിൽ - പൊലീസ്

കൊച്ചിയില്‍ പത്തൊന്‍പതുകാരിയായ മോഡലിനെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയാക്കി, യുവതിയുടെ പരാതിയില്‍ മൂന്ന് യുവാക്കളും ഒരു യുവതിയും പൊലീസ് കസ്‌റ്റഡിയില്‍

Kochi  Model  Gang rape  police Custody  കൊച്ചി  കൂട്ട ബലാത്സംഗം  ഓടുന്ന കാറിൽ കൂട്ട ബലാത്സംഗം  യുവതി  പൊലീസ്  പത്തൊന്‍പതുകാരി
കൊച്ചിയില്‍ ഓടുന്ന കാറിൽ കൂട്ട ബലാത്സംഗം; യുവതി ചികിത്സയില്‍, നാലുപേര്‍ പൊലീസ് കസ്‌റ്റഡിയില്‍

By

Published : Nov 18, 2022, 8:15 PM IST

Updated : Nov 18, 2022, 10:56 PM IST

എറണാകുളം:കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ മോഡലായ പത്തൊമ്പത് കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കാസർകോട് സ്വദേശിയായ കൊച്ചിയിൽ താമസമാക്കിയ യുവതിയെ പീഡനത്തിനിരയായത്. ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ സംഘം വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

രാജസ്ഥാൻ സ്വദേശിയായ മോഡലിങ് രംഗത്തുള്ള യുവതിയുടെ ക്ഷണപ്രകാരമാണ് ബലാത്സംഗത്തിനിരയായ യുവതി തേവരയിലെ ബാറിൽ ഡി.ജെ പാർട്ടിക്കെത്തിയത്. രാജാസ്ഥാൻ സ്വദേശിയായ യുവതിയുടെ സുഹൃത്തുക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. മദ്യപാനത്തെ തുടർന്ന് അവശയായ യുവതിയെ രാജസ്ഥാൻ സ്വദേശി അവരുടെ ഥാർ വാഹനത്തിൽ യുവാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.

കൊച്ചിയിൽ ഓടുന്ന വാഹനത്തില്‍ വച്ച് മോഡലിനെ കൂട്ട ബലാത്സംഗം ചെയ്തു

യുവതിയുമായി വാഹനത്തിൽ കറങ്ങിയ യുവാക്കൾ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് അർധ അബോധവസ്ഥയിലായ യുവതിയെ വീണ്ടും ബാറിന് സമീപമെത്തിച്ച് പ്രതിയായ യുവതിയേയും കൂട്ടി യുവാക്കൾ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

തുടർന്ന് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പീഡനത്തിനിരയായ യുവതി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സൗത്ത് പൊലീസ് പ്രതികളായ മൂന്ന് യുവാക്കളെയും യുവതിയേയും മണിക്കൂറുകൾക്കകം തന്നെ പിടികൂടുകയായിരുന്നു. രണ്ട് പേരെ കൊടുങ്ങല്ലൂരിൽ വച്ചും, രണ്ട് പേരെ കൊച്ചിയിൽ വച്ചുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ എറണാകുളം സൗത്ത് സ്‌റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

Last Updated : Nov 18, 2022, 10:56 PM IST

ABOUT THE AUTHOR

...view details