എറണാകുളം:കേരളപ്പിറവി ദിനം ആഘോഷമാക്കി കൊച്ചി മെട്രോ. തിങ്കളാഴ്‌ച എല്ലാ യാത്രക്കാർക്കും ടിക്കറ്റ് നിരക്കിന്‍റെ 50 ശതമാനം നൽകി യാത്ര ചെയ്യാൻ കെ.എം.ആർ.എൽ അവസരമൊരുക്കി. മെട്രോ സ്റ്റേഷനുകളിൽ കേരളീയ കലാരൂപങ്ങളുടെ അവതരണം, യാത്രക്കാർക്കായി തത്സമയ കാരിക്കേച്ചര്‍ വര എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ട്രെയിനുകളുടെ യാത്രാസമയത്തില്‍ ക്രമീകരണം
ക്യു.ആര്‍ ടിക്കറ്റുകൾ, കൊച്ചി വൺ കാർഡ്, ട്രിപ്പ് പാസുകൾ എന്നിവയുമായി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഇന്നത്തെ യാത്രാനിരക്ക് ഇളവ് ലഭിയ്ക്കും. ലോക്ക് ഡൗണിന് ശേഷം റവന്യൂ സർവീസുകൾ പുനരാരംഭിച്ച ശേഷം ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയും 35000-ൽ അധികം യാത്രക്കാരെത്തുകയും ചെയ്‌തിരുന്നു. ഇതേതുടർന്ന്, തിങ്കള്‍ മുതൽ തിരക്കേറിയ സമയത്ത് ഏഴ് മിനിറ്റ് ഇടവേളകളിലും തിരക്ക് കുറഞ്ഞ സമയത്ത് എട്ട് മിനിറ്റ് 15 സെക്കൻഡ് ഇടവേളകളിലുമായി ട്രെയിനുകളുടെ യാത്രാസമയം ക്രമീകരിച്ചിട്ടുണ്ട്.
ALSO READ:ഇരുട്ടടി തുടരുന്നു; രാജ്യത്ത് പാചക വാതക വിലയില്‍ വൻ കുതിപ്പ്
ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുന്നതിനുള്ള ഉപഭോക്താക്കളുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ, കൊച്ചി മെട്രോ 20.10.2021 മുതൽ ഫ്ലെക്‌സി ഫെയർ സിസ്റ്റം അവതരിപ്പിച്ചിരുന്നു. ഫ്ലെക്‌സി ഫെയർ സിസ്റ്റത്തിൽ, തിരക്കില്ലാത്ത സമയങ്ങളിൽ എല്ലാ യാത്രക്കാർക്കും ആറു മുതൽ എട്ടു മണിവരെയും രാത്രി എട്ടുമുതല്‍ 11 മണിവരെയുമാണ് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കി 50 ശതമാനം ഇളവ് അനുവദിച്ചത്. തിരക്കില്ലാത്ത സമയങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഇത് പ്രയോജനകരമാണ്.