കൊച്ചി: നഗരസഭ പ്രവർത്തനങ്ങൾക്കുള്ള സ്വീകാര്യതയാണ് എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിന്‍റെ വിജയത്തിന് പിന്നിലെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയം നഗരസഭ ഭരണത്തിന്‍റെ വിലയിരുത്തലെന്ന് സൗമിനി ജെയിൻ - കൊച്ചി മേയർ സൗമിനി ജെയിൻ
നഗരസഭയുടെ ഭരണനേട്ടങ്ങൾ ജനങ്ങൾ മനസ്സിലാക്കിയെന്നും ആരോപണങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും നഗരസഭയുടെ ഭരണത്തിന്‍റെ വിലയിരുത്തലായി വിജയത്തെ കാണുന്നതായും മേയർ പറഞ്ഞു
തെരഞ്ഞെടുപ്പ് ദിവസം കനത്ത മഴ ഉണ്ടായ സാഹചര്യം മുൻനിർത്തി വിവാദമുണ്ടാക്കാൻ മറ്റു കക്ഷികൾ ശ്രമിച്ചു. എന്നാൽ നഗരസഭയുടെ ഭരണനേട്ടങ്ങൾ ജനങ്ങൾ മനസ്സിലാക്കിയെന്നും ആരോപണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും നഗരസഭയുടെ ഭരണത്തിന്‍റെ വിലയിരുത്തലായി വിജയത്തെ കാണുന്നതായും മേയർ പറഞ്ഞു.
25 വർഷത്തെ ടി ജെ വിനോദിന്‍റെ പ്രവർത്തന പരിചയം ജനങ്ങൾ വിലയിരുത്തിയെന്നും, ഈ വിജയം പ്രതീക്ഷിച്ചതാണെന്നും മേയർ സ്ഥാനത്തു നിന്ന് രാജിവെക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി നിലപാടിന് അനുസരിച്ച് തീരുമാനിക്കുമെന്നും മേയർ വ്യക്തമാക്കി.