എറണാകുളം :കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി ഉപദ്രവിച്ച ശേഷം ഒളിവിലായിരുന്ന പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ. പേരാമംഗലം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട മുണ്ടൂർ വനമേഖലയിലെ അയ്യൻകുന്നിൽ ഒളിച്ചിരുന്ന പ്രതിയെ മണിക്കുറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയായിരുന്നു.
READ MORE:കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു ; പ്രതിയെ പിടികൂടിയില്ല
തൃശൂർ മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്‌ടർ എ. അനന്തലാൽ, എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്‌ടർ നിസാർ. എ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും 300 ഓളം നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ രാത്രി തന്നെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിക്കും.
READ MORE:കൊച്ചി ഫ്ലാറ്റ് പീഡന കേസ്; മൂന്നു പേർ പിടിയിൽ
അറസ്റ്റ് രേഖപ്പെടുത്തി നാളെ രാവിലെ തന്നെ കോടതിയിൽ ഹാജരാക്കും. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും യുവതിയെ പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന ഫ്ലാറ്റിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുക. പ്രതിയെ പിടികൂടുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് പൊലീസിനെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു.
കഴിഞ്ഞ ഒരു മാസത്തിലേറെയായി പൊലീസ് പ്രതിയെ തിരയുകയാണെന്ന് പറയുമ്പോഴും, കഴിഞ്ഞ എട്ടാം തിയ്യതിവരെ പ്രതി കൊച്ചിയിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫ്ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വന്നതതോടെ പൊലീസ് കൂടുതൽ പ്രതിരോധത്തിലായിരുന്നു. തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.
READ MORE: യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി ഉടൻ പിടിയിലാകുമെന്ന് കൊച്ചി ഡി.സി.പി
ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും തന്‍റെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും കണ്ണൂർ സ്വദേശിയായ യുവതി മാർട്ടിനെതിരെ പരാതി നൽകിയിരുന്നു. ഫ്ലാറ്റിൽ നിന്നും പ്രതിയുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ യുവതി വീട്ടിൽ വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
READ MORE:മാർട്ടിൻ ജോസഫിനെതിരെ കൂടുതല്‍ പീഡന പരാതി; രക്ഷപ്പെടുന്ന ദൃശ്യം പുറത്ത്
ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർട്ടിന്‍റെ സുഹൃത്തുക്കളായ മൂന്നു പേർ പിടിയിലായെങ്കിലും മാർട്ടിൻ ഒളിവിൽ പോകുകയായിരുന്നു. പരാതിക്കാരിയായ യുവതിയും മാർട്ടിനും ഒരു വർഷത്തോളമായി കൊച്ചിയിൽ ഒരുമിച്ച് കഴിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
മാർട്ടിൻ മാർക്കറ്റിങ് രംഗത്തും യുവതി മോഡലിങ് മേഖലയിലും ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിൽ ഇരുവരും സാമ്പത്തിക ഇടപാടിന്‍റെ പേരിൽ തെറ്റി. തുടർന്നാണ് പരാതിക്ക് കാരണമായ സംഭവങ്ങൾ ഉണ്ടായെതെന്നാണ് പൊലീസ് പറയുന്നത്.