കേരളം

kerala

ETV Bharat / state

സിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ ലാത്തിച്ചാര്‍ജ്; നിലപാട് മയപ്പെടുത്തി പി രാജു - ഡിഐജി ഓഫീസ് മാർച്ച്

ഭരണപരമായ കാര്യമായതിനാൽ നടപടി വൈകുന്നത് സ്വാഭാവികമാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു.

ലാത്തിചാര്‍ജില്‍ നിലപാട് മയപ്പെടുത്തി പി രാജു

By

Published : Aug 6, 2019, 2:55 PM IST

Updated : Aug 6, 2019, 3:25 PM IST

കൊച്ചി: എറണാകുളം ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിന് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ നടപടി വൈകുന്നതിൽ നിലപാട് മയപ്പെടുത്തി സിപിഐ ജില്ലാ നേതൃത്വം. ഭരണപരമായ കാര്യമായതിനാൽ നടപടി വൈകുന്നത് സ്വാഭാവികമാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു.

സിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ ലാത്തിച്ചാര്‍ജ്; നിലപാട് മയപ്പെടുത്തി പി രാജു

കലക്ടറുടെ റിപ്പോർട്ടില്‍ നടപടി വൈകുന്നതിൽ രൂക്ഷമായ വിമർശനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നേതൃയോഗത്തിലടക്കം ഉണ്ടായത്. ലാത്തിച്ചാർജിനെതിരെയുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് എറണാകുളം ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മർദനം ഏറ്റവര്‍ക്ക് നടപടി വൈകുന്നതിൽ അമർഷമില്ലെന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി രാജു പറഞ്ഞു. അതേസമയം മർദനം ഏറ്റ എൽദോ എബ്രഹാം എംഎൽഎ പൊലീസുകാർക്കെതിരെ നടപടി വൈകുന്നതിൽ കഴിഞ്ഞദിവസം പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Last Updated : Aug 6, 2019, 3:25 PM IST

ABOUT THE AUTHOR

...view details