എറണാകുളം: കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണറായി ആസ്ഥാനത്തെത്തി തിങ്കളാഴ്‌ച ചുമതലയേറ്റ് രാജേന്ദ്ര കുമാർ ഐആർഎസ്. 1994 ബാച്ച് ഐആർഎസ് ഉദ്യോസ്ഥനാണ്.
മുൻ കമ്മിഷണർ സുമിത് കുമാറിനെ മഹാരാഷ്ട്രയിലെ ഭീവണ്ടിയിലേയ്ക്ക് സ്ഥലം മാറ്റിയതിനെ തുടർന്നാണ് രാജേന്ദ്ര കുമാർ പുതിയ കമ്മിഷണറായി ചുമതല ഏറ്റത്.
നേരത്തെ ജയ്‌പൂർ ജി.എസ്.ടി ഇന്‍റലിജൻസിൽ അഡിഷണൽ ഡയറക്ടറായിയുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത്, ഡോളർ കടത്ത്, കരിപ്പൂർ സ്വർണക്കടത്ത് തുടങ്ങിയ കേസുകളുടെ മേൽനോട്ട ചുമതല പുതുതായി ചുമതലയേറ്റ രാജേന്ദ്രകുമാറിനായിരിക്കും.
നയതന്ത്ര സ്വർണക്കടത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്‍റെ മുന്നോടിയായി പ്രതികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കുറ്റപത്രം സമർപ്പിക്കുന്ന നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്.