കൊച്ചി: പൊളിക്കാൻ ഉത്തരവിട്ട മരട് ഫ്ലാറ്റുകൾക്ക് നഗരസഭ അനുമതി നല്‍കിയത്, ഒഴിഞ്ഞു പോകേണ്ടി വരുമെന്ന മുന്നറിയിപ്പോടെ എന്ന് വ്യക്തമാക്കുന്ന രേഖ പുറത്ത്. കോടതി ഉത്തരവുണ്ടായാല്‍ ഫ്ലാറ്റുകള്‍ ഒഴിയേണ്ടി വരികയോ പൊളിച്ചു കളയുകയോ ചെയ്യും എന്ന് വ്യക്തമാക്കിയാണ് കെട്ടിട്ട നിര്‍മ്മാതാക്കള്‍ക്ക് നഗരസഭ നിര്‍മ്മാണ അനുമതി നല്‍കിയത്. എന്നാൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉള്ളതായി തങ്ങൾക്ക് അറിയില്ലെന്ന് മരട് ഭവനസംരക്ഷണ സമിതി ചെയർമാൻ അഡ്വ. ഷംസുദ്ധീൻ പറഞ്ഞു.
മരട് ഫ്ലാറ്റ് കേസ് നഗരസഭ അനുമതി രേഖയെക്കുറിച്ച് മരട് ഭവനസംരക്ഷണ സമിതി ചെയർമാൻ ഈയൊരു സാഹചര്യത്തിൽ നിർമ്മാതാക്കൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരട് നഗരസഭ നൽകിയ കൈവശാവകാശ രേഖയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉള്ളതായി നിർമ്മാതാക്കൾ തങ്ങളെ അറിയിച്ചിട്ടില്ല. തങ്ങൾക്ക് നൽകിയ രേഖകളിൽ പ്രശ്‌നങ്ങളില്ലെന്നും ഷംസുദ്ധീൻ പറഞ്ഞു.ജെയിന്‍, ആല്‍ഫ വെഞ്ചേഴ്‍സ് എന്നീ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കാണ് മരട് നഗരസഭ യുഎ നമ്പര്‍ കൈമാറിയത്. നിയമം ലംഘിച്ച് നിര്‍മ്മിക്കുന്ന കെട്ടിട്ടങ്ങള്‍ക്കാണ് യുഎ നമ്പര്‍ നല്‍കുന്നത്. മറ്റു ഫ്ലാറ്റുകൾക്കും ഉപാധികളോടെയാണ് കെട്ടിട്ട നമ്പര്‍ നല്‍കിയിരിക്കുന്നത്. തീരദേശസംരക്ഷണനിയമം ലംഘിച്ചതിന്‍റെ പേരിൽ നഗരസഭ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ബില്‍ഡര്‍മാര്‍ കോടതിയില്‍ നിന്നും കിട്ടിയ ഇടക്കാല വിധിയെ മറയാക്കിയാണ് ഫ്ലാറ്റുകളുടെ നിര്‍മ്മാണവും കച്ചവടവും നടത്തിയത്. കെട്ടിട്ട നമ്പര്‍ നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് മരട് നഗരസഭ കെട്ടിട്ടത്തിന് ഉപാധികളോടെ അനുമതി നല്‍കിയത്. കേസ് ചുമത്തിയിട്ടുള്ള വസ്തുവിൽ തന്നെയാണ് നിർമ്മാതാക്കൾ വിൽപന നടത്തിയതെന്നാണ് ഇത് വ്യക്തമാക്കുന്നത്.