കേരളം

kerala

ETV Bharat / state

കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്; കെ.ആർ.പ്രേംകുമാര്‍ കോൺഗ്രസ് സ്ഥാനാര്‍ഥി

കോൺഗ്രസ് നേതൃത്വവും യുഡിഎഫും തന്നിൽ വിശ്വാസമർപ്പിച്ച് ഏല്‍പിച്ച ഉത്തരവാദിത്തം ജനങ്ങൾക്ക് വേണ്ടി ഏറ്റെടുക്കുമെന്ന് കെ.ആർ.പ്രേംകുമാർ പറഞ്ഞു.

കെ.ആർ.പ്രേംകുമാര്‍

By

Published : Nov 10, 2019, 8:45 PM IST

കൊച്ചി: കൊച്ചി കോർപറേഷനിലെ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ കെ.ആർ.പ്രേംകുമാറിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ.വിനോദ് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് ഒഴിവുവന്നത്. ഫോർട്ട്കൊച്ചി 18-ാം ഡിവിഷനിലെ കൗൺസിലറായ പ്രേംകുമാറിനെ ഡെപ്യൂട്ടി മേയറാക്കാൻ എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. ബുധനാഴ്‌ചയാണ് തെരഞ്ഞെടുപ്പ്.

കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്; കെ.ആർ.പ്രേംകുമാര്‍ കോൺഗ്രസ് സ്ഥാനാര്‍ഥി

ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് ശേഷം മേയർ സ്ഥാനത്ത് മാറ്റമുണ്ടാകുമെന്നാണ് സൂചന. ഐ ഗ്രൂപ്പിന്‍റെ പ്രതിനിധിയായ കെ.ആർ. പ്രേംകുമാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനം കൗൺസിലിൽ പ്രാതിനിധ്യമുള്ള യുഡിഎഫിലെ കേരള കോൺഗ്രസ് എം, മുസ്ലിം ലീഗ് അംഗങ്ങള്‍ അംഗീകരിക്കുകയായിരുന്നു. പാർലമെന്‍ററി പാർട്ടി യോഗ തീരുമാനം ഡിസിസി പ്രസിഡന്‍റ് ടി.ജെ.വിനോദ് പ്രഖ്യാപിച്ചു. ഏകകണ്‌ഠമായാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കെ.ആർ പ്രേംകുമാറിനെ തീരുമാനിച്ചെതെന്ന് ഡിസിസി പ്രസിഡന്‍റ് ടി.ജെ.വിനോദ് പറഞ്ഞു.

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിനെ പിന്തുണക്കുന്ന മുപ്പത്തിയേഴ് കൗൺസിലർമാരും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസ് നേതൃത്വവും യുഡിഎഫും തന്നിൽ വിശ്വാസമർപ്പിച്ച് ഏല്‍പിച്ച ഉത്തരവാദിത്തം ജനങ്ങൾക്ക് വേണ്ടി ഏറ്റെടുക്കുമെന്ന് കെ.ആർ.പ്രേംകുമാർ പറഞ്ഞു. മുൻ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസന്‍റേഷൻ, മുൻ മേയർ ടോണി ചമ്മിണി എന്നിവരും കൗൺസിൽ അംഗങ്ങളും എറണാകുളം ഡിസിസിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. യുഡിഎഫിന് 37 കൗൺസിലർമാരും, എൽഡിഎഫിന് 34 കൗൺസിലർമാരും, ബിജെപിക്ക്‌ രണ്ട് കൗൺസിലർമാരുമാണ് കൊച്ചി കോർപറേഷനിലുള്ളത്.

ABOUT THE AUTHOR

...view details