കേരളം

kerala

ETV Bharat / state

കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവം; അപകടസ്ഥലത്ത് ഗ്രിൽ സ്ഥാപിച്ച് കോർപ്പറേഷൻ - fell into drainage

അമ്മയ്‌ക്കൊപ്പം നടന്ന് പോകുകയായിരുന്ന മൂന്ന് വയസുകാരന്‍ മൂടാതെ കിടന്ന ഓടയിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ ഹൈക്കോടതിയുടെ വിമർശനത്തെത്തുടർന്ന് അപകടസ്ഥലത്ത് കമ്പി വേലിയാണ് കോർപ്പറേഷൻ സ്ഥാപിച്ചിരിക്കുന്നത്.

എറണാകുളം  ernakulam latest news  കൊച്ചി പനമ്പിള്ളിനഗറിൽ  Kochi corporation  Kochi corporation build gril  child fell into drainage  Panambillinagar  കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവം  അപകടസ്ഥലത്ത് ഗ്രിൽ സ്ഥാപിച്ച് കോർപ്പറേഷൻ  കോര്‍പറേഷൻ  fell into drainage
കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവം; അപകടസ്ഥലത്ത് ഗ്രിൽ സ്ഥാപിച്ച് കോർപ്പറേഷൻ

By

Published : Nov 19, 2022, 7:38 PM IST

എറണാകുളം: കൊച്ചി പനമ്പിള്ളിനഗറിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സ്ഥലത്ത് ഗ്രിൽ സ്ഥാപിച്ച് കോർപ്പറേഷൻ. അപകടം ഏറെ ചർച്ച ചെയ്യപ്പെടുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്‌തിരുന്നു. ഇന്നലെ തന്നെ ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു.

കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവം; അപകടസ്ഥലത്ത് ഗ്രിൽ സ്ഥാപിച്ച് കോർപ്പറേഷൻ

അടിയന്തരമായി സംരക്ഷണ വേലി നിർമിക്കുന്നതാണ് ഉചിതമെന്ന് കോർപ്പറേഷനെ അറിയിച്ചിരുന്നു. ഇതോടെയാണ് കോർപ്പറേഷൻ പരിഹാര നടപടി സ്വീകരിച്ചത്. അതേസമയം അപകടം നടന്നതിന് എതിർഭാഗത്തും സമാനമായ രീതിയിൽ തുറന്നിട്ട കാനകളുണ്ട്.

രണ്ടാഴ്‌ചയ്ക്കുള്ളിൽ ഓടകൾ പൂർണമായും മൂടുമെന്നാണ് കോർപ്പറേഷൻ കോടതിയെ അറിയിച്ചത്. മെട്രോ ഇറങ്ങി അമ്മയോടൊപ്പം നടന്നു പോവുകയായിരുന്ന കുട്ടി കലുങ്കിന്‍റെ ഒരു വശത്തായി കെട്ടി ഉയർത്തിയ ഭാഗത്ത് കാൽ തട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. വ്യാഴാഴ്‌ച(17-11-2022) രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.

കാനയിലെ വെള്ളത്തിൽ മുങ്ങിയ കുട്ടിയെ അമ്മ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളള കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. മലിന ജലം ഉള്ളിലെത്തിയതിനാൽ അണുബാധയ്ക്ക് സാധ്യതയുള്ളതിനാലാണ് കുട്ടി നിരീക്ഷണത്തിൽ കഴിയുന്നത് . കുട്ടിയുടെ ചികിത്സാ ചെലവ് കൊച്ചി കോർപ്പറേഷൻ ഏറ്റെടുത്തിരുന്നു.

ABOUT THE AUTHOR

...view details