കേരളം

kerala

ETV Bharat / state

കൊച്ചിക്ക് 'രക്ഷ'; സൗജന്യ വാഹനസൗകര്യമൊരുക്കി പൊലീസ് - എമർജൻസി മെഡിക്കൽ സർവീസ്

അടിയന്തര ഘട്ടത്തിലും മുൻകൂട്ടി ബുക്ക് ചെയ്‌തും ഈ സൗജന്യ സേവനം രോഗികൾക്കും വയോജനങ്ങൾക്കും ഉപയോഗപ്പെടുത്താനാകും.

kochi city police  kochi medical service  രക്ഷ പൊലീസ്  കൊച്ചി സിറ്റി പൊലീസ്  സൗജന്യ വാഹനസൗകര്യം  ഫ്ലാഗ് ഓഫ്  കൊച്ചി ഡിസിപി ജി.പൂങ്കുഴുലി  എമർജൻസി മെഡിക്കൽ സർവീസ്  മഹേന്ദ്ര ലോജിസ്റ്റിക്
കൊച്ചിക്ക് 'രക്ഷ'; സൗജന്യ വാഹനസൗകര്യമൊരുക്കി പൊലീസ്

By

Published : Apr 14, 2020, 10:23 AM IST

കൊച്ചി: ലോക് ഡൗൺ കാലത്ത് രോഗികൾക്കും വയോജനങ്ങൾക്കും ചികിത്സാ ആവശ്യത്തിന് സൗജന്യ വാഹനസൗകര്യമൊരുക്കി കൊച്ചി സിറ്റി പൊലീസ്. 'രക്ഷ'യെന്ന പേരിലാണ് 24 മണിക്കൂറും ലഭ്യമാകുന്ന യാത്രാ സൗകര്യം ഏർപ്പെടുത്തിയത്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കൊച്ചി ഡിസിപി ജി.പൂങ്കുഴുലി നിർവഹിച്ചു. അഞ്ച് വാഹനങ്ങളാണ് ഇതിനായി തയ്യാറാക്കിയത്. അടിയന്തര ഘട്ടത്തിലും മുൻകൂട്ടി ബുക്ക് ചെയ്‌തും ഈ സൗജന്യ സേവനം ആവശ്യക്കാർക്ക് ഉപയോഗപ്പെടുത്താനാകും. 8590202050 എന്ന നമ്പറിൽ വിളിച്ച് വാഹനം ആവശ്യപ്പെടാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയത്. മഹേന്ദ്ര ലോജിസ്റ്റിക്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൊച്ചിക്ക് 'രക്ഷ'; സൗജന്യ വാഹനസൗകര്യമൊരുക്കി പൊലീസ്

കൊവിഡ് സാഹചര്യത്തിൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിച്ചാണ് വാഹന സൗകര്യമൊരുക്കുന്നതെന്ന് ഡിസിപി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച കൺട്രോൾ റൂമിലേക്ക് വിളിച്ച്, ചികിത്സാ ആവശ്യത്തിന് യാത്ര ചെയ്യാൻ വാഹനം ലഭിക്കുന്നില്ലെന്ന് പലരും പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കാൻസർ രോഗികൾ, വയോജനങ്ങൾ, ഡയാലിസിസ് രോഗികൾ തുടങ്ങിയവരെ ആശുപത്രിയിലെത്തിക്കുന്നതിന് എമർജൻസി മെഡിക്കൽ സർവീസ് തുടങ്ങിയത്. കൊച്ചി സിറ്റി പൊലീസ് പരിധിയിലെ തോപ്പുംപടി, ഹൈക്കോടതി, വൈറ്റില, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലായി അഞ്ച് വാഹനങ്ങളാണ് ഉണ്ടാവുക. ഡ്രൈവർമാർക്കും യാത്രക്കാർക്കും മാസ്‌ക് ഉൾപ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും വിതരണം ചെയ്‌തു.

ABOUT THE AUTHOR

...view details