കൊച്ചി: ചൂർണിക്കര വ്യാജരേഖ കേസിൽ ഇടനിലക്കാരന്‍ അബുവിന്‍റെ വീട്ടിൽ റെയ്ഡ്. വീട്ടിൽ നിന്നും നിരവധി റവന്യു രേഖകൾ പിടിച്ചെടുത്തു. എന്നാൽ ചൂർണിക്കര വിവാദവുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചില്ലെന്നാണ് സൂചന. പാസ്പോർട്ട് അടക്കമുള്ള രേഖകളും കണ്ടെടുക്കാൻ ആയില്ല. റെയ്ഡ് നടത്തിയത് അബു വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാലാണ്.
ചൂർണിക്കര വ്യാജരേഖ കേസ്; ഇടനിലക്കാരന്‍റെ വീട്ടിൽ റെയ്ഡ് - വ്യാജരേഖ കേസ്
റെയ്ഡ് നടത്തിയത് ഇടനിലക്കാരൻ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ. വീട്ടിൽ നിന്നും നിരവധി റവന്യു രേഖകൾ പിടിച്ചെടുത്തു.
ചൂർണിക്കര വ്യാജരേഖ കേസ്; ഇടനിലക്കാരന്‍റെ വീട്ടിൽ റെയ്ഡ്
എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയില്‍ മുട്ടം തൈക്കാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന അരയേക്കര്‍ ഭൂമിയില്‍ 25 സെന്‍റ് നിലം നികത്താനായാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. സെൻറ്റിന് ലക്ഷങ്ങളാണ് ഭൂമിയുടെ വില. ദേശീയപാതയോട് ചേര്‍ന്ന് നില്‍ക്കുന്ന തണ്ണീര്‍തടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്.