കേരളം

kerala

ETV Bharat / state

കൊച്ചി കാൻസർ സെന്‍റർ നിർമാണ അവലോകന യോഗം ചേര്‍ന്നു - കെ കെ ശൈലജ

കളമശേരി മെഡിക്കൽ കോളജിൽ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

കൊച്ചി കാൻസർ സെന്‍റർ

By

Published : Aug 4, 2019, 8:14 PM IST

Updated : Aug 4, 2019, 10:09 PM IST

എറണാകുളം: കൊച്ചി കാൻസർ സെന്‍റർ നിർമാണ അവലോകന യോഗം മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ നിർമാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. 2020 ജൂലൈ മാസത്തിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാരന് മന്ത്രി കർശന നിർദേശം നൽകി.

കൊച്ചി കാൻസർ സെന്‍റർ നിർമാണ അവലോകന യോഗം ചേര്‍ന്നു

നാഷണൽ അക്രഡിറ്റേഷന്‍ ബോർഡ് ഫോർ ഹോസ്‌പിറ്റലിന്‍റെ മാനദണ്ഡപ്രകാരം ഗുണനിലവാരം ഉറപ്പു വരുത്തി പണി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇൻകെല്ലാണ് കൺസൾട്ടിങ് ഏജൻസി. അവലോകന യോഗത്തിൽ ജില്ലാ കലക്‌ടർ എസ് സുഹാസ്, കൊച്ചിൻ കാൻസർ സെന്‍റർ ഡയറക്‌ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ്, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ അജിത് കുമാർ, ആർഎംഒ ഡോ. പോൾ ജോർജ്, ഇൻകെൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Aug 4, 2019, 10:09 PM IST

ABOUT THE AUTHOR

...view details