എറണാകുളം: കൊച്ചി കായലില്‍ തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. ആലുവ സ്വദേശിയായ സഞ്ജയ്, എളമക്കര സ്വദേശി ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാട്ടുകാരും കോസ്റ്റല്‍ പൊലീസും നേവി സംഘവും സംയുക്തമായി മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
കൊച്ചിയില്‍ തോണി അപകടം; രണ്ടു പേര്‍ മരിച്ചു - kochi
ആലുവ സ്വദേശിയായ സഞ്ജയ്, എളമക്കര സ്വദേശി ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മുളവുകാട് സിസിലി ജെട്ടിക്ക് സമീപം ഞായറാഴ്‌ച വൈകുന്നേരമാണ് അപകടമുണ്ടായത്. എറണാകുളം ബാറിലെ അഭിഭാഷകനായ ശ്യാമും സുഹൃത്തായ സഞ്‌ജയുമാണ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന കുമ്പളങ്ങി സ്വദേശി ലിജോ നീന്തി രക്ഷപ്പെട്ടിരുന്നു.
ആഴമേറിയതും അടിയൊഴുക്കുള്ളതുമായ ഭാഗമായതിനാൽ മറ്റു രണ്ടുപേരെയും കാണാതാവുകയായിരുന്നു. രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ സഞ്ജയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. നേവി സംഘമുൾപ്പടെ നടത്തിയ തെരച്ചിലിനൊടുവിലാണ് ശ്യാമിന്‍റെ മൃതദേഹം കണ്ടെത്തിയത്. മുളവുകാട് സിസിലി ജെട്ടിക്ക് എതിര്‍വശത്തെ റിസോര്‍ട്ടില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്.