എറണാകുളം: ബ്ലാക്ക്‌മെയിലിങ് കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി നടൻ ധർമജൻ. ഷംനയുടെ നമ്പർ നല്‍കിയത് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെന്ന് ധർമജൻ. ഷംന കാസിമിന്‍റെ നമ്പർ ചോദിച്ചാണ് പ്രതികൾ വിളിച്ചത്. നടിയെ പരിചയപ്പെടുത്തി തരാൻ ആവശ്യപ്പെട്ട് പ്രതികൾ പല തവണ വിളിച്ചു.
കൊച്ചി ബ്ലാക്ക്‌മെയിലിങ് കേസ്; പ്രതികൾ പലതവണ വിളിച്ചെന്ന് നടൻ ധർമജൻ - actor dharmajan statement
ഷംന കാസിമിന്‍റെ നമ്പർ ചോദിച്ചാണ് പ്രതികൾ വിളിച്ചത്. നടിയെ പരിചയപ്പെടുത്തി തരാൻ ആവശ്യപ്പെട്ട് പ്രതികൾ പല തവണ വിളിച്ചു.
കൊച്ചി ബ്ലാക്‌മേയിലിങ് കേസ്; പ്രതികൾ പലതവണ വിളിച്ചെന്ന് നടൻ ധർമ്മജൻ
സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടത്തുന്നവരാണെന്ന് പരിചയപ്പെടുത്തി. താൻ അവരുടെ വിളി ഗൗരവമായി എടുത്തില്ലെന്നും ധർമജൻ പറഞ്ഞു. കൊച്ചിയിൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ഒരാളെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഹാരിസ് എന്ന മേക്കപ്പ്മാനെയാണ് ബ്ലാക്ക് മെയിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തത്. ഈ കേസിലെ മുഖ്യ ആസൂത്രകനാണ് ഇയാൾ.
Last Updated : Jun 29, 2020, 3:29 PM IST