എറണാകുളം:നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാൾ കീഴടങ്ങി. അഞ്ചാം പ്രതി അബ്ദുസലാമാണ് എറണാകുളം ജില്ലാ കോതിയിൽ കീഴടങ്ങിയത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ ഒളിച്ചിരിക്കാൻ താല്പര്യമില്ലാത്തതിനാലാണ് കോടതിയിൽ കീഴടങ്ങുന്നതെന്നും പ്രതി പറഞ്ഞു.
ആരോപണങ്ങളെ നിഷേധിച്ച് കൊച്ചി ബ്ലാക് മെയിലിങ് കേസിലെ പ്രതി - എറണാകുളം
ഒന്നാം പ്രതിയുടെ കൂടെ ഷംന കാസിമിന്‍റെ വീട്ടിൽ പോയിരുന്നു. വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഷംനയെ പരിചയപ്പെട്ടതെന്നും പ്രതി
ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കൊച്ചി ബ്ലാക് മെയിലിങ് കേസിൽ കീഴടങ്ങിയ പ്രതി
തന്‍റെ സുഹൃത്തായ ഒന്നാം പ്രതി അൻവർ പറഞ്ഞതനുസരിച്ചാണ് ഷംനയുടെ വീട്ടിൽ പോയതെന്നും നടിയെ കാണുകയെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രതി പറഞ്ഞു. നടിയുടെ കുടുംബം ആരോപിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും അൻവർ പറഞ്ഞതനുസരിച്ച് വിവാഹാലോചന നടത്താനാണ് പോയതെന്നും അബ്ദുൾ സലാം പറഞ്ഞു.
തനിക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇയാൾ പറഞ്ഞു. ഷംനയുടെ കുടുംബം വിവാഹ ആലോചനയിൽ നിന്ന് പിൻമാറിയ ശേഷമാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രതി അബ്ദുസലാം പറഞ്ഞു.
Last Updated : Jun 26, 2020, 10:24 PM IST