കൊച്ചി ബ്ലാക്‌മെയിലിങ് കേസ്; നടിയുടെ വീട്ടിലെത്തിയ നിർമാതാവും വ്യാജൻ - kochi blackmailing case news
കോട്ടയം സ്വദേശി രാജുവാണ് ഷംനയുടെ വീട്ടില്‍ നിർമാതാവായി എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് സിനിമ മേഖലയുമായി ബന്ധമില്ലെന്നും പൊലീസ്.
കൊച്ചി ബ്ലാക്‌മേയിലിങ് കേസ്; നടിയുടെ വീട്ടിലെത്തിയ നിർമാതാവും വ്യാജൻ
എറണാകുളം: കൊച്ചി ബ്ലാക്‌മെയിലിങ് കേസില്‍ നടി ഷംന കാസിമിന്‍റെ വീട്ടിലെത്തിയ നിർമാതാവും വ്യാജനെന്ന് പൊലീസ്. കോട്ടയം സ്വദേശി രാജുവാണ് വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സൗണ്ട് ഉപകരണങ്ങൾ വാടകയ്ക്ക് നല്‍കുന്ന ജോലിയാണ് ഇയാൾക്ക്. സിനിമ നിർമാണവുമായി ഇയാൾക്ക് ബന്ധമില്ല. ഷംനയുടെ വീട്ടില്‍ എന്തിന് വന്നു എന്നതില്‍ വ്യക്തത വരുത്താൻ പൊലീസ് ശ്രമിക്കുകയാണ്. ഇയാളെ കൊച്ചിയില്‍ വിളിച്ചുവരുത്തി അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.