ആലുവ സ്വദേശി വിശാലിനെയാണ്ബൈക്ക് മോഷണ കേസിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ ശിക്ഷയനുഭവിച്ച് ജയിൽ മോചിതനായ ഉടനെയാണ് ഇയാൾ മോഷണ കേസിൽ പിടിയിലായത്.
ബൈക്ക് മോഷണ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ - ആലുവ സ്വദേശി
ലഹരിക്കടിമയായ ഇയാൾ മെൻസ് ഹോസ്റ്റലിൽ നിന്നും ബൈക്ക് മോഷ്ടിച്ചിരുന്നു.
പിടിയിലായ ആലുവ സ്വദേശി വിശാൽ
ആലുവ എഒഎസ് ചിൽഡ്രൻസ് പാർക്കിലെ അന്തേവാസി ആയിരുന്നു പ്രതി. 18 വയസ്സ് പൂർത്തിയായതോടെ ജോലി സംഘടിപ്പിച്ച് അവിടെനിന്നും പുറത്തു കടക്കുകയായിരുന്നു. വിവിധ ജോലികൾ ചെയ്ത് വരുന്നതിനിടെ മയക്ക് മരുന്ന് കേസിൽപ്പെട്ട് പെരിന്തൽമണ്ണ ജയിലിൽ ആയി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തിൽ, ഇയാളെ തിരൂരങ്ങാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.